തിരയുക

നാവീകർ... നാവീകർ... 

നാവീകർ ചെയ്യുന്ന സേവനങ്ങളെ പ്രശംസിച്ച് ഫാ.ബ്രൂണോ ചിചേരി

കടൽയാത്രീകർക്കും നാവീകർക്കുമുള്ള ഞായറാഴ്ചയായി സഭ ആചരിച്ച ഇന്നലെ നാവീകർക്കായുള്ള സഭയുടെ സംവിധാനമായ അന്തർദേശീയ Stella Maris ഡയറക്ടർ ഫാ. ബ്രൂണോ ചിചേരി ആഗോള മഹാമാരിയുടെ സാഹചര്യത്തിലും നമ്മുടെ ജീവിതം കൂടുതൽ സുഗമമാക്കാൻ നാവീകർ ചെയ്യുന്ന സേവനങ്ങളെ പ്രശംസിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നാവീകരുടെ ജീവിതത്തിനും അവരുടെ സേവനത്തിനും നന്ദി പറയാനായും അവർക്കു വേണ്ടി പ്രാർത്ഥിക്കാനായും ആചരിക്കുന്ന വാർഷിക സമുദ്ര ഞായർ ഈ വർഷം ഇന്നലെ ജൂലൈ 11നാണ് ആചരിക്കപ്പെട്ടത്. ഇലക്ട്രോണിക്സ് വസ്തുക്കൾ മുതൽ ഭക്ഷണവും മരുന്നും കപ്പലുകളിൽ എത്തിക്കുന്ന 2 ദശലക്ഷം നാവീകർ ലോകത്തിലുണ്ട്. കോവിഡ് 19 പടർന്നു പിടിച്ച 2020 സെപ്റ്റംബറിൽ 4 ലക്ഷത്തോളം നാവീകർ ക്രൂ മാറ്റത്തിനുള്ള ബുദ്ധിമുട്ടുകൾ മൂലം കപ്പലിൽ കുടുങ്ങിക്കിടന്നിരുന്നതായി കണക്കാക്കപ്പെടുന്നു. അന്തർദേശീയ മാരിടൈം ഓർഗനൈസേഷൻ നൽകുന്ന കണക്കനുസരിച്ച്  വേറെ ഒരു 4 ലക്ഷത്തോളം  കപ്പലിലെത്താനാവാതെ വിവിധ നാടുകളിൽ തങ്ങിപ്പോയ നാവീകരുമുണ്ട്.

കോവിഡ് 19 ന്റെ ദുരിതങ്ങൾക്കിടയിലും നാവീകരുടെ കഠിനാധ്വാനത്തിലൂടെ  ലോകം മുഴുവനുള്ള സൂപ്പർ മാർക്കറ്റുകളിലെ ശേഖരങ്ങൾക്ക് കുറവു വന്നില്ല. അതിനാൽ നാവീകരുടെ സുപ്രധാന ജോലി തുടരാനായി നാവീകരെ പ്രധാന തൊഴിലാളികളായി കണക്കാക്കി പ്രതിരോധ കുത്തിവയ്പ്പ് നൽക്കണ്ടതിന്റെ  ആവശ്യകത ഊന്നിപ്പറയുന്ന  സ്റ്റെല്ലാ മാരിസ് പോലുള്ള ഉപവി സംഘടനകൾക്ക് ന്യായീകരണമുണ്ട്. സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയുടെ കീഴിലുള്ള സ്റ്റെല്ലാ മാരിസ് അന്തർദ്ദേശീയ ശ്രുംഖലയുടെ ഡയറക്ടറർ ഫാ. ബ്രൂണോ ചിചേരിയാണ്. വത്തിക്കാൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ ഇന്നത്തെ സാഹചര്യത്തിൽ നാവീകരുടെ ജീവിതം  വളരെ ബുദ്ധിമുട്ടേറിയതാണെന്നും മാനസീക പിരിമുറുക്കങ്ങളിൽ പെടുന്നവരും ആത്മഹത്യ ചെയ്യുന്നവരും നിരവധിയാണെന്നും അറിയിച്ചു.

12 July 2021, 16:19