കോവിദ് 19 ദുരന്ത ബാധിത നാടുകള്‍ക്കുള്ള ആരോഗ്യസേവനം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഭാരതമുള്‍പ്പടെ 9 രാജ്യങ്ങള്‍ക്ക് ശ്വസന സഹായ യന്ത്രമുള്‍പ്പടെയുള്ള ആരോഗ്യസേവന വസ്തുക്കള്‍ പരിശുദ്ധസിംഹാസനം സംഭാവന ചെയ്തു.
പാപ്പായുടെ ദാനധര്‍മ്മാദി കാര്യങ്ങള്‍ക്കായുള്ള വിഭാഗം, എലെമോസിനേറിയ അപ്പസ്തോലിക്ക (ELEMOSINERIA APOSTOLICA) ആണ് ഇവ വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തിന്‍റെ സഹായത്തോടെ കയറ്റി അയച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് ആറ് ശ്വസന സഹായയന്ത്രങ്ങളാണ് സംഭാവന ചെയ്തിരിക്കുന്നത്.
കൂടാതെ ബ്രസീലിന് 6, കൊളൊംബിയ, അര്‍ജന്തീന എന്നീ നാടുകള്‍ക്ക് 5, ചിലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് 4 വീതം, ബൊളീവിയ, സിറിയ എന്നീ രാഷ്ട്രങ്ങള്‍ക്ക് 3 വീതവും, പാപുവ ന്യൂഗിനിക്ക് 2-ഉം കൃത്രിമ ശ്വാസ സഹായ യന്ത്രങ്ങളും മറ്റു ആരോഗ്യ വസ്തുക്കളും അയച്ചിട്ടുണ്ട്.
സമ്പന്ന നാടുകള്‍ പ്രതിരോധകുത്തിവയ്പ്പിന്‍റെ കാര്യത്തില്‍ മുഴുകിയിരിക്കുന്ന ഈ വേളയില്‍ ലോകത്തില്‍ ദാരിദ്ര്യം അനുഭവപ്പെടുന്ന അനേകം പ്രദേശങ്ങളില്‍ ആരോഗ്യഅടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പാപ്പായുടെ ദാനധര്‍മ്മാദി കാര്യങ്ങള്‍ക്കായുള്ള വിഭാഗം ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.