തിരയുക

ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ പ്രസിഡന്‍റ് ശ്രീമതി സലൊമീ ത്സൂറബിച്ച്വീലിയെ (Salomé Zourabichvili) സ്വീകരിക്കുന്നു, 18/06/2021 ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ പ്രസിഡന്‍റ് ശ്രീമതി സലൊമീ ത്സൂറബിച്ച്വീലിയെ (Salomé Zourabichvili) സ്വീകരിക്കുന്നു, 18/06/2021 

ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!

പാപ്പായുടെ ജോര്‍ജിയായുടെ പ്രസിഡന്‍റും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ പ്രസിഡന്‍റ് ശ്രീമതി സലൊമീ ത്സൂറബിച്ച്വീലിയെ (Salomé Zourabichvili) വത്തിക്കാനില്‍ സ്വീകരിച്ചു.

വെള്ളിയാഴ്ചയായിരുന്നു (18/06/21) ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ്, ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.

പരിശുദ്ധസിംഹാസനവും ജോര്‍ജിയായും തമ്മിലുള്ള നല്ല ബന്ധങ്ങള്‍, സാംസ്ക്കാരിക, ശാസ്ത്രീയ, വിദ്യഭ്യാസമേഖലകളിലുള്ള സഹകരണം, അന്നാടിന് കത്തോലിക്കാസഭ ഏകുന്ന സംഭാവന തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി.

നീതിയും സാമൂഹ്യ ഏകതാനതയും പരിപോഷിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും മാനവിക പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പായും പ്രസിഡന്‍റും മുപ്പതുമിനിറ്റോളം ദീര്‍ഘിച്ച ഈ കൂടിക്കാഴ്ചാവേളയില്‍ എടുത്തുകാട്ടി.

ഇരുവരും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.

പാപ്പായെ സന്ദര്‍ശിച്ചതിനു ശേഷം പ്രസിഡന്‍റ് ശ്രീമതി സലൊമീ വത്തിക്കാന്‍റെ  വിദേശകാര്യലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെറുമായി സംഭാഷണം നടത്തി. 

 

19 June 2021, 12:24