തിരയുക

ബിഷപ്പ് ലാസ്സറുസ് യു ഹ്യുംഗ് സിക് (Lazarus You Heung-sik) വൈദികര്‍ക്കായുള്ള സംഘത്തിന്‍റെ (VATICAN CONGREGATION FOR CLERGY) പുതിയ അദ്ധ്യക്ഷന്‍ ബിഷപ്പ് ലാസ്സറുസ് യു ഹ്യുംഗ് സിക് (Lazarus You Heung-sik) വൈദികര്‍ക്കായുള്ള സംഘത്തിന്‍റെ (VATICAN CONGREGATION FOR CLERGY) പുതിയ അദ്ധ്യക്ഷന്‍ 

വൈദികര്‍ക്കായുള്ള സംഘത്തിന് പുതിയ സാരഥി!

ബിഷപ്പ് ലാസ്സറുസ് യു ഹ്യുംഗ് സിക് .

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദക്ഷിണകൊറിയക്കാരനായ ബിഷപ്പ് ലാസ്സറുസ് യു ഹ്യുംഗ് സിക് (Lazarus You Heung-sik) വൈദികര്‍ക്കായുള്ള സംഘത്തിന്‍റെ (VATICAN CONGREGATION FOR CLERGY) പുതിയ അദ്ധ്യക്ഷന്‍, അഥവാ, പ്രീഫെക്ട്.

ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ചയാണ് (11/06/21) ഈ പുതിയ നിയമന ഉത്തരവ് പുറപ്പെ‌ടുവിച്ചത്.

കൊറിയയിലെ ദെജോണ്‍ (Daejeon) രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു നിയുക്ത പ്രീഫെക്ട് ബിഷപ്പ് ഹ്യൂംഗ് സിക്.

ഇക്കൊല്ലം (2021) ആഗസ്റ്റ് 18-ന് 80 വയസ്സു പൂര്‍ത്തിയാകുന്ന, സ്ഥാനമൊഴിയുന്ന,  അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബെനിയമീനൊ സ്തേല്ല (Card.Beniamino Stella) പുതിയ പ്രിഫെക്ട് സ്ഥാനമേറ്റെടുക്കുന്നതുവരെ തല്‍സ്ഥാനത്തു തുടരണമെന്ന് പാപ്പാ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബിഷപ്പ് ലാസ്സറുസ് യു ഹ്യുംഗ് സികിന് പാപ്പാ ആര്‍ച്ച്ബിഷപ്പ്, ദെജോണ്‍ രൂപതയുടെ എമെരിറ്റസ് ബിഷപ്പ് എന്ന സ്ഥാനികപദവിയും നല്കി.

ദക്ഷിണകൊറിയയിലെ നൊസാന്‍ഗുന്‍ ചുങ്നാമില്‍ 1951 നവമ്പര്‍ 17-ന് ജനിച്ച നിയുക്ത പ്രീഫെക്ട് ബിഷപ്പ് ലാസ്സറുസ് യു ഹ്യുംഗ് സിക് 1979 ഡിസമ്പര്‍ 9-ന് പരോഹിത്യം സ്വീകരിക്കുകയും 2003 ആഗസ്റ്റ് 19-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

69 വയസ്സു പ്രായമുള്ള അദ്ദേഹം കൊറിയയിലെ മെത്രാന്മാരുടെ സംഘത്തിന്‍റെ  സമാധാനസമിതിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 June 2021, 12:52