തിരയുക

കടല്‍ താണ്ടുന്ന കുടിയേറ്റക്കാര്‍! കടല്‍ താണ്ടുന്ന കുടിയേറ്റക്കാര്‍! 

പേരുചൊല്ലി വിളിക്കപ്പെടേണ്ട കുടിയേറ്റക്കാരന്‍!

ലോക അഭയാര്‍ത്ഥി ദിനം, ജൂണ്‍ 20

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഓരോ കുടിയേറ്റക്കാരനും ഒരു യാത്രയുടെ ഭാരം പേറുന്നുണ്ട്, അവന്‍റെ ഉള്ളില്‍ ഒരു ദുഃഖവും പ്രത്യാശയും ഉണ്ട് എന്ന് സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്‍റെ കാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ ബ്രൂണൊ മരീ ദ്യുഫീ (MSGR.BRUNO MARIE DUFE’).

കത്തോലിക്കാഉപവിപ്രവര്‍ത്തന സംഘടനയായ കാരിത്താസ് ഇന്‍റര്‍നാസയൊണാലിസ് “യാത്ര പങ്കുവയ്ക്കുക” (Share the Journey) എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ചതും 2017 സെപ്റ്റമ്പര്‍ 17-ന് ഫ്രാന്‍സീസ് പാപ്പാ ഉദ്ഘാടനം ചെയ്തതുമായ പ്രചാരണപരിപാടിക്ക് ലോക അഭയാര്‍ത്ഥിദിനമായ ഈ ജൂണ്‍ 20-ന് സമാപനം കുറിക്കുന്നതിനോടനുബന്ധിച്ച് വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഒരോ കുടിയേറ്റക്കാരനും പരിഗണിക്കപ്പെടേണ്ടവനും അംഗീകരിക്കപ്പെടേണ്ടവനും പേരുചൊല്ലി വിളിക്കപ്പെടേണ്ടവനും സ്വാഗതം ചെയ്യപ്പെടേണ്ടവനും ആണെന്ന്  മോണ്‍സിഞ്ഞോര്‍ ബ്രൂണൊ പറയുന്നു.

വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവ പരിപോഷിപ്പിക്കാനുമുള്ള സാഹചര്യങ്ങള്‍ ലഭ്യമാക്കേണ്ടത് അടിയന്തിരാവശ്യമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം അവരുടെ ഔന്നത്യം സംരക്ഷിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2021, 12:08