തിരയുക

വത്തിക്കാനിൽ പോൾ ആറാമൻ ശാലയുടെ പ്രവാശന കവാടത്തിങ്കൽ കോവിദ് പ്രതിരോധ കുത്തിവയ്പ്പിനെത്തിയ പാവപ്പെട്ടവർ 08/05/2021 വത്തിക്കാനിൽ പോൾ ആറാമൻ ശാലയുടെ പ്രവാശന കവാടത്തിങ്കൽ കോവിദ് പ്രതിരോധ കുത്തിവയ്പ്പിനെത്തിയ പാവപ്പെട്ടവർ 08/05/2021 

വത്തിക്കാനിൽ പാവപ്പെട്ടവർക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്!

പാവപ്പെട്ടവരോടുള്ള പാപ്പായുടെ കരുതൽ: മുന്നൂറു പാവപ്പെട്ടവർക്കുകൂടി കോവിദ് പ്രതിരോധ കുത്തിവയ്പ്പ് നല്കി വത്തിക്കാൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൂന്നൂറ് പാവപ്പെട്ടവർക്ക് സൗജന്യ കോവിദ് 19 രോഗ പ്രതിരോധകുത്തിവയ്പ്പ് വത്തിക്കാനിൽ നടത്തി.

ശനിയാഴ്‌ച (08/05/21) ആണ് വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഒരു ഭാഗത്തു വച്ച് ഈ കുത്തിവയ്പ്പ് നടത്തിയത്.

ഏപ്രിൽ മാസത്തിൽ 1400 പാവപ്പെട്ടവർക്ക് കോവിദ് 19 രോഗപ്രതിരോധ കുത്തിവയ്പ് നല്കിയിരുന്നു.

പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങളുടെ ചുമതലയുള്ള വിഭാഗത്തിൻറെ നേതൃത്വത്തിലാണ് പാവപ്പെട്ടവർക്ക് ഈ കുത്തിവയ്പ് നല്കുന്നത്.

കോവിദ് 19 രോഗസംക്രമണം അനിയന്ത്രിതമായിരിക്കുന്ന ഇന്ത്യയിൽ കോവിദിനെതിരായ പോരാട്ടത്തിനായി വിനിയോഗിക്കാൻ 2 ലക്ഷം ഡോളർ, ഏകദേശം 1 കോടി 46 ലക്ഷത്തിൽപ്പരം രൂപ പാപ്പായുടെ പ്രതീകാത്മക സംഭവനയായി ഇന്ത്യയിലെ അപ്പസ്തോലിക് നൺഷിയേച്ചറിനു നല്കിയിട്ടുണ്ട്.

 

 

08 May 2021, 13:44