തിരയുക

സതീർത്ഥ്യരുടെ ദുഃഖം... സതീർത്ഥ്യരുടെ ദുഃഖം... 

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു

മെയ് 9, ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“കാബൂളിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന് ഇരയായവർക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കാം : സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന നിരവധി പെൺകുട്ടികളാണ് മനുഷ്യത്വരഹിതമായ ഈ കൃത്യത്തിന് ഇരയായത്. അവർക്ക് ഓരോരുത്തർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടിയും നമുക്കു പ്രാർത്ഥിക്കാം. അഫ്ഗാനിൽ ദൈവം സമാധാനം കൈവരുത്തുമാറാകട്ടെ.”

ഞായറാഴ്ചത്തെ ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ കാബൂളിലെ ഭീകരാക്രമണത്തെ അപലപിച്ചതും ഇരകളായവർക്കുവേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ചതും. ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പങ്കുവച്ചു.

Let us pray for the victims of the terrorist attack that took place yesterday in Kabul: an inhuman act that affected many young girls as they left school. Let us pray for every one of them and for their families. And may God grant peace to Afghanistan.

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2021, 14:36