തിരയുക

ഫയൽ ചിത്രം :  സായിദ് ഹരീരി, ലെബനോണിന്‍റെ  നിയുക്ത പ്രധാനമന്ത്രി... 22 ഏപ്രിൽ 2021 വത്തിക്കാനിൽ ഫയൽ ചിത്രം : സായിദ് ഹരീരി, ലെബനോണിന്‍റെ നിയുക്ത പ്രധാനമന്ത്രി... 22 ഏപ്രിൽ 2021 വത്തിക്കാനിൽ   (AFP or licensors)

ലബനോണിന്‍റെ അനുരഞ്ജനത്തിന് പാപ്പായുടെ മാദ്ധ്യസ്ഥ്യം

മെയ് 30-ന്‍റെ ത്രികാല പ്രാർത്ഥനയെ തുടര്‍ന്ന് പാപ്പാ ഫ്രാൻസിസ് നല്കിയ ആശംസകളും അഭിവാദ്യങ്ങളും

- ഫാദർ വില്യം  നെല്ലിക്കൽ

1. ലബനോണിന്‍റെ സമാധാനത്തിനായി
വരുന്ന ജൂലൈ 1-ന് ലെബനോണിലെ ക്രൈസ്തവ സാമൂഹ്യ നേതാക്കളുമായി താൻ വത്തിക്കാനിൽവച്ച് ഒരു അനുരഞ്ജന സംഗമം നടത്താൻ ഉദ്ദേശിക്കുന്ന കാര്യം ത്രികാല പ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ പൊതുവായി അറിയിച്ചു. ദേവദാരുക്കളുടെ നാടിനെ കലുഷിതമാക്കുന്ന ഘടകങ്ങളെക്കുറിച്ചു ധ്യാനിക്കുവാനും സമാധാനവഴികൾ കണ്ടെത്തുവാനുമാണ് ഈ ഒരു ദിവസം സംവാദത്തിന്‍റേയും പ്രാർത്ഥനയുടേയും വഴിയിൽ ചെലവൊഴിക്കാൻ പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ലെബനോണിലെ ഹരിസായിലെ ദൈവമാതാവിന്‍റെ സംരക്ഷണയ്ക്ക് താൻ ഈ നിയോഗം സമർപ്പിക്കുയാണെന്നും എല്ലാവരും ഈ നിയോഗത്തിനായി പിൻതുണച്ചു പ്രാർത്ഥിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.

2. രണ്ടു സ്പെയിൻകാരായ വാഴ്ത്തപ്പെട്ടവർ
മെയ് 29, ശനിയാഴ്ച സ്പെയിനിലെ അസ്തോർഗയിൽ പീലാർ തുരിയാഗാ ബ്ലാങ്കോ, ഓല്ഗാ പേരെസ് നൂനെസ് എന്നീ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയർത്തുകയുണ്ടായി. അഭ്യന്തര അഭ്യന്തര കലാപ കാലത്തെ യുദ്ധത്തിൽ മുറിപ്പെട്ടവരെ യാതൊരു വകഭേദവുമില്ലാത്തെ പരിചരിക്കുവാനും ഇറങ്ങി പുറപ്പെട്ട “നല്ലസമറിയാക്കാരന്‍റെ അനുചാരകർ എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു വാഴ്ത്തപ്പെട്ട പീലാർ ബ്ലാങ്കോയും ഓൾഗാ പേരെസുമെന്നും പാപ്പാ അവരെ പരിചയപ്പെടുത്തി. വിശ്വാസത്തെപ്രതി ജീവിൻ സമർപ്പിച്ചുകൊണ്ടാണ് രക്തസാക്ഷിത്വം വരിച്ചതെന്നും പാപ്പാ വിശദമാക്കി. ഈ സുവിശേഷ സാക്ഷികളുടെ രക്തസാക്ഷിത്യത്തിന് ദൈവത്തിനു നന്ദിപറയണമെന്നും പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു.

3. പ്രാർത്ഥനാപൂർവ്വം വചനം പഠിക്കാം
തുടർന്ന് ബൈബളിൾ അനുദിനം ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പാപ്പാ സംസാരിച്ചത്. തദ്ദേശഭാഷയിൽ ബൈബിൾ മൊത്താമായ പരിഭാഷ ചെയ്ത് 8 വലിയ കൈയ്യെഴുത്തു പ്രതികളുമായി തന്നെ കാണാൻവന്ന ഒരു സമൂഹത്തിന്‍റെ കാര്യം പാപ്പാ പങ്കുവച്ചു. ഒറ്റയ്ക്കു ചെയ്തു തീർത്ത പരിഭാഷയുടെ കർത്താവു പറഞ്ഞത് പ്രാർത്ഥനയോടെ ഓരോഭാഗവും വായിച്ചാണ് താൻ ഈ ഉദ്യമത്തിൽ മുന്നേറിയതെന്നായിരുന്നു. ഈ സാക്ഷ്യം മാതൃകയാക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. പ്രാർത്ഥനയോടെ ഓരോ ദിനത്തിലും വചനം വായിക്കുവാൻ സൗകര്യപ്പെടുത്തണമെന്നും, അതിനായി ഒരു പോക്കറ്റ് ബൈബിൽ യാത്രിയിലും, ജോലിസ്ഥലത്തും കരുതുന്നത് ശീലമാക്കണമെന്നുമുള്ള കാര്യം പാപ്പാ ആവർത്തിച്ചു.

4. നന്ദിയോടെ പാപ്പാ
ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയ റോമിലെ വിശ്വാസികൾക്കു മാത്രമല്ല, ഇറ്റലിയുടെ പലേ ഭാഗങ്ങളിൽനിന്നും ഇതര രാജ്യങ്ങളിൽനിന്നും എത്തിയ തീർത്ഥാടകർക്കും സന്ദർശകർക്കും നന്ദിപറഞ്ഞുകൊണ്ടും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുമാണ് പാപ്പാ ത്രികാലപ്രാർത്ഥനാ പരിപാടി ഉപസംഹരിച്ചത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും, ഏവര്‍ക്കും നല്ലനാളുകള്‍ നേര്‍ന്നുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2021, 15:14