തിരയുക

നവവാഴ്ത്തപ്പെട്ട ഭിഷഗ്വരൻ ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസ് (Doctor José Gregorio Hernández Cisneros) നവവാഴ്ത്തപ്പെട്ട ഭിഷഗ്വരൻ ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസ് (Doctor José Gregorio Hernández Cisneros)  

നവവാഴ്ത്തപ്പെട്ട ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസ്!

റോമിലെ ജോൺ ലാറ്ററൻ പൊന്തിഫിക്കൽ സർവ്വകലാശാലയിലെ സമാധാന ശാസ്ത്രങ്ങൾക്കുയുള്ള വിഭാഗത്തിൻറെ സഹസ്വർഗ്ഗീയ രക്ഷാധികാരി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നവവാഴ്ത്തപ്പെട്ട ഭിഷഗ്വരൻ ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസിനെ (Doctor José Gregorio Hernández Cisneros)  റോമിലെ ജോൺ ലാറ്ററൻ പൊന്തിഫിക്കൽ സർവ്വകലാശാലയിലെ സമാധാന ശാസ്ത്രങ്ങൾക്കുയുള്ള വിഭാഗത്തിൻറെ സഹസ്വർഗ്ഗീയ രക്ഷാധികാരിയായി മാർപ്പാപ്പാ പ്രഖ്യാപിച്ചു.

ഇറ്റലിയിലെ പീസ സ്വദേശിയായ വാഴ്ത്തപ്പെട്ട ജൊവാന്നി ദെല്ല പാചെ, അഥവാ ജൊവാന്നി ചീനിയാണ് ഈ വിഭാഗത്തിൻറെ ഇതര സ്വർഗ്ഗീയ രക്ഷാധികാരി.

തെക്കെ അമേരിക്കൻ നാടായ വെനെസ്വേലയുടെ തലസ്ഥാനമായ കരാക്കാസിൽ വെള്ളിയാഴ്‌ചയാണ് (30/04/21) പാവങ്ങളുടെ ഡോക്ടർ ആയ ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസ് സഭയിലെ വാഴ്ത്തിപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടത്.

 

01 May 2021, 12:05