തിരയുക

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പൗരോഹിത്യ സ്വീകരണം, ഒരു പഴയ ചിത്രം 12/05/2019 വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പൗരോഹിത്യ സ്വീകരണം, ഒരു പഴയ ചിത്രം 12/05/2019 

ഒമ്പതു ശെമ്മാശന്മാർ പാപ്പായിൽ നിന്ന് പൗരോഹിത്യം സ്വീകരിക്കും!

ദൈവവിളികൾക്കായുള്ള ലോക പ്രാർത്ഥനാ ദിനത്തിൽ വത്തിക്കാനിൽ പൗരോഹിത്യാഭിഷേക തിരുക്കർമ്മങ്ങൾ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാർപ്പാപ്പാ 9 ശെമ്മാശന്മാർക്ക് ഗുരുപ്പട്ടം നല്കും.

അമ്പത്തിയെട്ടാം ലോക ദൈവവിളി പ്രാർത്ഥനാദിനമായ ഈ ഞായറാഴ്‌ച (25/04/21) രാവിലെ, പ്രാദേശിക സമയം 9 മണിക്ക്, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബിസിലിക്കയിൽ ആരംഭിക്കുന്ന സാഘോഷമായ സമൂഹ ദിവ്യബലി മദ്ധ്യേ ആയിരിക്കും റോമിൻറെ മെത്രാനായ ഫ്രാൻസീസ് പാപ്പാ റോം രൂപതയ്ക്കു വേണ്ടി 9 ശെമ്മാശന്മാർക്ക് പൗരോഹിത്യം നല്കുക.

വൈദികപട്ടം സ്വീകരിക്കുന്ന ഇവരിൽ ആറു പേർ പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയിലും രണ്ടു പേർ റോമിലെ റെദെംപ്തോരിസ് മാത്തെർ കോളേജിലും, ഒരാൾ ദൈവിക സ്നേഹത്തിൻറെ നാഥയുടെ (ദിവിനൊ അമോരെ) സെമിനാരിയിലും വൈദിക പരിശീലനം നേടിയവരാണ്.

കോവിദ് രോഗസംക്രമണം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പൗരോഹിത്യാഭിഷേക തിരുക്കർമ്മങ്ങൾ. 

 

24 April 2021, 11:46