മോൺ. യാനൂസ് ഉർബൻ ചെക്: സാഹോദര്യവും പ്രത്യാശയുമാണ് ഇന്നത്തെ ലോകത്തിന് ആവശ്യമായ മരുന്ന്
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ആരോഗ്യം, സമ്പദ് വ്യവസ്ഥ, സമൂഹ്യ വ്യവസ്ഥ എന്നീ തലങ്ങളിൽ ഒരുമിച്ച് ഭീഷണിയായി മാറിയ കോവിഡ് 19 പ്രാദേശീക അന്തരാഷ്ട്ര വേദികളിൽ നമ്മുടെ സഹ- അസ്തിത്വത്തിന്റെ മാതൃകളെ ഗുരുതരമായി ബാധിച്ചുവെന്നും നിലവിലുള്ള ഭക്ഷണം, സമ്പദ്ഘടന കുടിയേറ്റം തുടങ്ങിയ അടിയന്തരാവസ്ഥകളെ കോവിഡ് വൈറസ് കൂടുതൽ ഗുരുതരമാക്കി എന്നും സമൂഹങ്ങളിലും രാജ്യങ്ങളിലും ഒറ്റപ്പെടലും പരസ്പര വിശ്വാസക്കുറവും വിതച്ചുവെന്നും അറിയിച്ചു.
അതിനാൽ എല്ലാവരും ബലഹീനരാണെന്ന സത്യം അംഗീകരിച്ച് പരിഹാരമാർഗ്ഗങ്ങൾ പങ്കുവച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നഭിപ്രായപ്പെട്ട മോൺ. യാനൂസ് ഉർബൻ ചെക് മഹാമാരി ഒരു പ്രതിസന്ധിയാണെന്നും അതിൽ നിന്ന് നാം പഴയ പോലല്ല, ഒന്നുകിൽ നന്നായി അല്ലെങ്കിൽ പഴയതിനേക്കാൾ കഷ്ടമായിട്ടായിരിക്കും, പുറത്തു വരിക എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞതും അനുസ്മരിച്ചു. ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ വീണ്ടും എടുത്തുപറഞ്ഞുകൊണ്ട് നമ്മുടെ ജീവിതരീതി, സമ്പദ്, സാമൂഹ്യ വ്യവസ്ഥകൾ എന്നിവയെ മാറ്റി ചിന്തിക്കാനുള്ള ഒരവസരമാക്കി ഈ മഹാമാരിയെ തീർക്കാനും കൂടുതൽ ധാർമ്മീകവും ആഗോള ഐക്യമത്യവും നമ്മുടെ ഭൂമിയെ കരുതുന്നതുമായ രീതിയിയിലേക്ക് മാറ്റങ്ങൾ വരുത്താനും മോൺസിഞ്ഞോർ ആവശ്യപ്പെട്ടു.
വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലും സാമ്പത്തിക വ്യവസ്ഥകളിലും കൂടുതൽ പേരെ ഉൾക്കൊള്ളുന്ന പ്രാദേശീക സാമ്പത്തീക വളർച്ചയെ സഹായിക്കുന്ന, വിദ്യാഭ്യാസ സംരംഭങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലുമൂന്നിയ മാനുഷീക മാതൃകൾക്ക് മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തീക സംവിധാനങ്ങൾ സമഗ്ര മനുഷ്യ വികാസം ലക്ഷ്യമിടുമ്പോൾ ബന്ധങ്ങളിലുള്ള വിശ്വാസം വർദ്ധിക്കുമെന്നും കൂടുതൽ ഫലപ്രദമായ സംവാദങ്ങൾ വഴി സുരക്ഷയും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സാധ്യമാകും എന്നും അത് യൂറോപ്പിലും അതിന് പുറത്തേക്കും ബാധകമാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ പരിശുദ്ധ സിംഹാസനത്തിന് ഉറപ്പുണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പിനോടൊപ്പം സാഹോദര്യവും പ്രത്യാശയുമാണ് എന്നത്തേയും പോലെ ഇന്നത്തെ ലോകത്തിന് ആവശ്യമായ മരുന്ന് എന്നും പറഞ്ഞു കൊണ്ടാണ് മോൺ. യാനൂസ് ഉർബൻ ചെക് തന്റെ പ്രഭാഷണം ചുരുക്കിയത്.