തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ കഴിഞ്ഞ വർഷം ഓശാന ഞായർ തിരുക്കർമ്മ വേളയിൽ 05/04/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ കഴിഞ്ഞ വർഷം ഓശാന ഞായർ തിരുക്കർമ്മ വേളയിൽ 05/04/2020  (Vatican Media)

ഓശാന ഞായർ തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ!

ഫ്രാൻസീസ് പാപ്പാ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഓശാന ഞായറാഴ്ച ദിവ്യബലി അർപ്പിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവിൻറെ ജെറുസലേം പ്രവേശനോർമ്മത്തിരുന്നാൾ തിരുക്കർമ്മങ്ങൾ മാർപ്പാപ്പാ ഞായറാഴ്‌ച (28/03/21) വത്തിക്കാനിൽ നയിക്കും.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ റോമിലെ സമയം രാവിലെ 10.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക്, ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ ആരംഭിക്കും.

കോവിദ് 19 പകർച്ചവ്യാധി തടയുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ  ഒശാനത്തിരുന്നാൾ ആഘോഷം പരിമിതപ്പെടുത്തിയിരിക്കയാണ്.

തന്മൂലം വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഈ തിരുക്കർമ്മത്തിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണവും നിയന്ത്രിച്ചിരിക്കയാണ്.

ഓശാന ഞായറാഴ്‌ചയോടെ തുടക്കം കുറിക്കുന്ന വിശുദ്ധവാരത്തിലെ തിരുക്കർമ്മങ്ങളും ഉയിർപ്പുതരുന്നാൾ ആഘോഷവും കോവിദ് രോഗനിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മാർപ്പാപ്പാ നയിക്കുക.

കൊറോണവൈറസ് സംക്രമണത്തിനു മുമ്പ് ഓശാനഞായർ തിരുക്കർമ്മങ്ങൾ കുരുത്തോലയും ഒലിവിൻ ചില്ലകളും ആശീർവ്വദിക്കുന്ന കർമ്മത്തോടെ വിശുദ്ധ പത്രോസിൻറെ ബസിലിക്കാങ്കണത്തിൽ ആയിരുന്നു പാപ്പാ സാഘോഷം നയിച്ചിരുന്നത്.  

 

27 March 2021, 14:30