ഭാരതത്തിന് പുതിയ അപ്പസ്തോലിക് നുൺഷ്യൊ!
ആർച്ച്ബിഷപ്പ് ലെയൊപോൾദൊ ജിരേല്ലി ഇന്ത്യയുടെ പുതിയ പേപ്പൽ സ്ഥാനപതി.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇന്ത്യയിലെ പുതിയ അപ്പസ്തോലിക് നുൺഷ്യൊ ആയി ആർച്ച്ബിഷപ്പ് ലെയൊപോൾദൊ ജിരേല്ലിയെ (ARCHBISHOP LEOPOLDO GIRELLI) ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (13/03/2021) നാമനിർദ്ദേശം ചെയ്തു.
ഇറ്റലി സ്വദേശിയായ അദ്ദേഹം ഇസ്രായേലിലെയും സൈപ്രസിലെയും അപ്പസ്തോലിക് നുൺഷ്യൊ ആയും ജെറുസലേമിലെയും പലസ്തീനിലെയും അപ്പസ്തോലിക് ഡെലേഗേറ്റ് ആയും സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.
ഉത്തര ഇറ്റലിയിലെ പ്രെദൊരെ (Predore) എന്ന സ്ഥലത്ത് 1953 മാർച്ച് 13-നായിരുന്നു ആർച്ച്ബിഷപ്പ് ലെയൊപോൾദൊ ജിരേല്ലിയുടെ ജനനം.
1978 ജൂൺ 17-ന് പരോഹിത്യം സ്വീകരിച്ച അദ്ദേഹം 2006 ജൂൺ 17-ന് ആർച്ചുബിഷപ്പായി അഭിഷിക്തനായി.
ഭാരതത്തിൽ ഇപ്പോൾ അപ്പസ്തോലിക് നുൺഷ്യൊ ആയി സേവനമനുഷ്ഠിക്കുന്നത് ആർച്ചുബിഷപ്പ് ജാമ്പാത്തിസ്ത ദിക്വാത്രൊ (Archbishop Giambattista Diquattro) ആണ്.
13 March 2021, 13:39