അഗ്നിബാധയിൽപ്പെട്ട രോഹിംഗ്യകൾക്കുവേണ്ടി പ്രാർത്ഥിക്കാം
“പലായനംചെയ്യേണ്ടിവന്ന ആയിരക്കണക്കിന് മ്യാന്മാറിലെ രോഹിംഗ്യകളെ ഔദാര്യത്തോടെ സ്വീകരിച്ചത് ബംഗ്ലാദേശാണ്. അഭയാർത്ഥികളെ താമസിപ്പിച്ചിരുന്ന അവിടത്തെ #രോഹിംഗ്യൻ ക്യാമ്പിലുണ്ടായ ഭയാനകമായ അഗ്നിബാധയ്ക്ക് ഇരയായവർക്കും കാണാതായവർക്കുംവേണ്ടി #നമുക്കുപ്രാർത്ഥിക്കാം. സ്വന്തമായിരുന്നതെല്ലാം അഗ്നിയിൽ നഷ്ടമായ ഇരുപതിനായിരത്തോളം വരുന്ന സഹോദരങ്ങൾക്കുവേണ്ടിയും നമുക്കു പ്രാർത്ഥിക്കാം.”
ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം #നമുക്കുപ്രാർത്ഥിക്കാം എന്ന സാമൂഹ്യശ്രൃംഖലയിൽ പങ്കുവച്ചു.
#Praytogether for the victims and those reported missing because of the terrible fire that broke out in a #Rohingya refugee camp in Bangladesh, which generously welcomed thousands of people. Let us pray for the twenty thousand brothers and sisters, who lost the little they had.
translation : fr william nellikal