തിരയുക

Vatican News
ഇറാഖ്  പാപ്പായ്ക്കു സ്വാഗതമോതുന്നു... ഇറാഖ് പാപ്പായ്ക്കു സ്വാഗതമോതുന്നു...  (AFP or licensors)

ഇറാഖ് യാത്രയുടെ സമയക്രമം വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി

മാർച്ച് 5-മുതൽ 8-വരെ നീളുന്നതാണ് പാപ്പാ ഫ്രാൻസിസിന്‍റെ 33-Ɔമത് ഇറാഖ് അപ്പസ്തോലികയാത്ര.

- ഫാദർ വില്യം  നെല്ലിക്കൽ 

“നിങ്ങൾ എല്ലാവരും സഹോദരങ്ങളാണ്....” എന്ന സുവിശേഷസൂക്തമാണ് ഈ സാഹോദര്യസന്ദർശനത്തിന്‍റെ ആപ്തവാക്യമായി പാപ്പാ സ്വീകരിച്ചിരിക്കുന്നത് (മത്തായി 23, 8).

മാർച്ച 5 വെള്ളിയാഴ്ച തുടക്കം
രാവിലെ റോമിൽനിന്നും പുറപ്പെടുന്ന പാപ്പാ തലസ്ഥാന നഗരമായ ബാഗ്ദാദിൽ എത്തി, അവിടെനിന്നും നജാഫ്, ഊർ, ഏബ്രിൽ, മൊസൂൾ, ക്വരഘോഷ് എന്നീ അഞ്ചു പുരാതന നഗരങ്ങളും ജനസമൂഹങ്ങളും കേന്ദ്രീകരിച്ചാണ് സന്ദർശനം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ റോമിലെ 7.30-ന് റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ഇറാഖിന്‍റെ തലസ്ഥാന നഗരമായ ബാഗ്ദാദിലേയ്ക്ക് പുറപ്പെട്ട്  പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് ബാഗ്ദാദിലെ രാജ്യാന്തര വിമാനത്താവളത്തിൽ പാപ്പാ വിമാനം  ഇറങ്ങുന്നതോടെ നാലു ദിവസങ്ങൾ നീളുന്ന യാത്രയ്ക്ക് തുടക്കമാകും..

വെള്ളിയാഴ്ച ഇറാഖിലെ സമയം ഉച്ചകഴിഞ്ഞ്
02.00 മണിക്ക് - വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണം.
02.10 വിമാനത്താവളത്തിലെ ലോഞ്ചിൽവച്ച് പ്രധാനമന്ത്രിയുമായി സ്വകാര്യകൂടിക്കാഴ്ച.
03.00 ബാഗ്ദാദിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ഔദ്യോഗിക സ്വീകരണം.
03.15 പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെ സൗഹൃദകൂടിക്കാഴ്ച.
03.45 രാഷ്ട്രപ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച പ്രസിഡെൻഷ്യൽ ഹാളിൽ. ഇറാക്കിൽ പാപ്പാ ഫ്രാൻസിസിന്‍റെ ആദ്യപ്രഭാഷണം (1).

വെള്ളിയാഴ്ച വൈകുന്നേരം
04.40-ന് മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവരുമായി ബാഗ്ദാദിലെ രക്ഷാകര നാഥയുടെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തിൽ കൂടിക്കാഴ്ച.
പാപ്പായുടെ പ്രഭാഷണം (2).

മാർച്ച് 6 - ശനിയാഴ്ച നജാഫ്, ഊർ സന്ദർശനം
07.45 രാവിലെ വിമാനമാർഗ്ഗം ബാഗ്ദാദിൽനിന്നും നജാഫിലേയ്ക്ക്.
08.30 നജാഫിൽ വിമനമിറങ്ങും.
09.00 നജാഫിലെ ഇസ്ലാമിക നേതാവ് വലിയ ആയത്തൊള്ള സായിദ് അലി അൽ-ഹൂസ്സൈനി-സിസ്താനിയുമായുള്ള സൗഹൃദകൂടിക്കാഴ്ച.
10.00 നജാഫിൽനിന്നും വിമാനമാർഗ്ഗം നസ്സീറിയായിലേയ്ക്ക്.
10.50 നസ്സീറയയിൽ വിമാനമിറങ്ങും.
11.10 ഊർ താഴ്വാരത്തുവച്ച് വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച. പാപ്പായുടെ പ്രഭാഷണം (3).
12.30-ന് നസ്സീറയയിൽനിന്നും ബാഗ്ദാദിലേയ്ക്കു മടങ്ങും.
01.20-ന് ബാഗ്ദാദിലെത്തി വത്തിക്കാൻ സ്ഥാനപതിയുടെ മന്ദിരത്തിൽ വിശ്രമിക്കും.

ശനിയാഴ്ച വൈകുന്നേരം
06.00 മണിക്ക് വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിൽ ബാഗ്ദാദിലുള്ള കാൽദിയൻ കത്തീഡ്രൽ ദേവാലയത്തിൽ പാപ്പാ ഫ്രാൻസിസ് ദിവ്യബലി അർപ്പിക്കും. പാപ്പായുടെ വചനപ്രഭാഷണം (4)

മാർച്ച് 7 – ഞായർ ബാഗ്ദാദിൽനിന്നും ഏബ്രിൽ, മൊസൂൾ, ക്വരകോഷ് നഗരങ്ങളിലേയ്ക്ക്.
രാവിലെ

07.15-ന് ഏബ്രിലിലേയ്ക്ക് വിമാനമാർഗ്ഗം.
08.20 ഏബ്രിലിൽ ഇറങ്ങും.|
08.30-ന് ഇറാഖ്  കുർദിസ്ഥാൻ സ്വതന്ത്ര പ്രവിശ്യയുടെ പ്രസിഡന്‍റ്, പ്രധാനമന്ത്രി നെചിർവ്വാൻ ബർസാനി, മസ്റൂർ ബർസാനി എന്നിവരുമായുള്ള ഏബ്രിൽ വിമാനത്താവളത്തിലെ വിശിഷ്ടാതിഥികളുടെ ലോഞ്ചിൽവച്ച് സ്വകാര്യകൂടിക്കാഴ്ച.
09.00-ന് ഹെലിക്കോപ്റ്ററിൽ മൊസൂളിലേയ്ക്ക്.
09.35-ന് മൊസൂളിൽ ഇറങ്ങും.
10.00 ഹോഷ് അൽ-ബേയാ ദേവാലയങ്കണത്തിൽവച്ച് യുദ്ധത്തിൽ
കൊല്ലപ്പെട്ടവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനശുശ്രൂഷ.
പാപ്പായുടെ പ്രത്യേക പ്രാർത്ഥന (5) .
10.55 മൊസൂളിൽനിന്നും ഹെലിക്കോപ്റ്ററിൽ ക്വരകോഷിലേയ്ക്ക്.
11.10-ന് ക്വരകോഷിൽ ഇറങ്ങും.
11.30 അമലോത്ഭവനാഥയുടെ ക്വരകോഷിലെ ദേവാലയത്തിൽവച്ച് സ്ഥലത്തെ വിശ്വാസികളുമായുള്ള കൂടിക്കാഴ്ച.
പാപ്പായുടെ പ്രഭാഷണം (6).
ത്രികാലപ്രാർത്ഥനയും ഹ്രസ്വസന്ദേശവും.
12.15-ന് ഹെലിക്കോപ്റ്ററിൽ ഹേബ്രിലിലേയ്ക്കു മടങ്ങും.

വൈകുന്നേരം
04.00 മണിക്ക് ഹേബ്രിലിലെ ഫ്രാസോ ഹരീരി സ്റ്റേഡിയത്തിൽ
സമൂഹബലിയർപ്പണം. പാപ്പായുടെ വചനപ്രഘോഷണം (7)
06.10-ന് ദിവ്യബലിക്കുശേഷം പാപ്പാ വിമാനത്തിൽ ബാഗ്ദാദിലേയ്ക്കു മടങ്ങും.
07.15 ബാഗ്ദാദിൽ വിമാനമിറങ്ങി. വത്തിക്കാൻ സ്ഥാനപതിയുടെ മന്ദിരത്തിൽ വിശ്രമിക്കും.

മാർച്ച് 8 തിങ്കളാഴ്ച – ബാഗ്ദാദി -റോം മടക്കയാത്ര.
09.20-ന് ഇറാഖിലെ സമയം രാവിലെ ബാഗ്ദാദ് രാജ്യാന്തര
വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പ്.
09.40 ബാഗ്ദാദ്-റോം മടക്കയാത്ര.
12.55 ഇറ്റലിയിലെ സമയം ഉച്ചയോടെ റോമിലെ ചമ്പീനോ
വിമാനത്താവളത്തിൽ ഇറങ്ങി പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും.

പാപ്പായ്ക്ക്  പ്രാർത്ഥനയോടെ  ശുഭയാത്ര നേരുന്നു!
 

03 March 2021, 14:01