തിരയുക

ഇറാക്ക് - ക്വരക്വോഷിലെ അമലോത്ഭവനാഥയുടെ ദേവാലയം - 2020ലെ ക്രിസ്തുമസ് രാത്രിയിൽ... ഇറാക്ക് - ക്വരക്വോഷിലെ അമലോത്ഭവനാഥയുടെ ദേവാലയം - 2020ലെ ക്രിസ്തുമസ് രാത്രിയിൽ... 

ഇറാക്ക് അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങൾ

ഇറാക്കിലേയ്ക്കുള്ള പാപ്പാ ഫ്രാൻസിസിന്‍റെ 33-Ɔമത് രാജ്യാന്തര പര്യടനം മാർച്ച് 5-മുതൽ 8-വരെ

- ഫാദർ വില്യം  നെല്ലിക്കൽ 

മാർച്ച 5 വെള്ളിയാഴ്ച രാവിലെ
റോമിൽനിന്നും പുറപ്പെടുന്ന പാപ്പാ തലസ്ഥാന നഗരമായ ബാഗ്ദാദിൽ എത്തി, അവിടെനിന്നും നജാഫ്, ഊർ, ഏബ്രിൽ, മൊസൂൾ, ക്വരഘോഷ് എന്നീ പുരാതന നഗരങ്ങളെയും ജനസമൂഹങ്ങളെയും കേന്ദ്രീകരിച്ചാണ് കലാപങ്ങളും യുദ്ധങ്ങളും കീറിമുറിച്ച മദ്ധ്യപൂർവ്വദേശത്തേയ്ക്കുള്ള ഈ അപ്പസ്തോലിക യാത്ര നടത്തുന്നത്. രാവിലെ റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ഇറാക്കിന്‍റെ തലസ്ഥാന നഗരമായ ബാഗ്ദാദിലേയ്ക്ക് പാപ്പാ യാത്രതിരിക്കും. വെള്ളിയാഴ്ച ഉച്ചയോടെ ബാഗ്ദാദിലെ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങും.

വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണം.
ബാഗ്ദാദിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ സൗഹൃദകൂടിക്കാഴ്ച.
രാഷ്ട്രപ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായുള്ള നേർക്കാഴ്ച.
ഇറാക്കിൽ പാപ്പായുടെ ആദ്യപ്രഭാഷണം.

വെള്ളിയാഴ്ച വൈകുന്നേരം
മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ
എന്നിവരുമായി ബാഗ്ദാദിലെ രക്ഷയുടെ അമ്മയായ പരിശുദ്ധ കന്യകാനാഥയുടെ നാമത്തിലുള്ള
ഭദ്രാസന ദേവാലയത്തിൽ കൂടിക്കാഴ്ച.
പാപ്പായുടെ രണ്ടാമത്തെ പ്രഭാഷണം.

മാർച്ച് 6 - ശനിയാഴ്ച നജാഫ്, ഊർ സന്ദർശനം
രാവിലെ വിമാനമാർഗ്ഗം നജാഫിലേയ്ക്ക്. നജാഫിലെ
വലിയ ആയത്തൊള്ള സായിദ് അലി അൽ-ഹൂസ്സൈനി-സിസ്താനിയുമായുള്ള
സൗഹൃദകൂടിക്കാഴ്ച.  നജാഫിൽനിന്നും വിമാനമാർഗ്ഗം നസ്സീറിയായിലേയ്ക്ക്.
ഊർ താഴ്വാരത്തുവച്ച് വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച.

ശനിയാഴ്ച ഉച്ചതിരിഞ്ഞ്
ബാഗ്ദാദിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള കാൽദിയൻ
കത്തീഡ്രൽ ദേവാലയത്തിൽ പാപ്പാ ഫ്രാൻസിസ് ജനങ്ങൾക്കൊപ്പം ദിവ്യബലി അർപ്പിക്കും.

മാർച്ച് 7 – ഞായർ
ബാഗ്ദാദിൽനിന്നും ഏബ്രിൽ, മൊസൂൾ, ക്വരകോഷ് നഗരങ്ങളിലേയ്ക്ക്.
ഇറാക്കി കുർദിസ്ഥാൻ സ്വതന്ത്ര പ്രവിശ്യയുടെ പ്രസിഡന്‍റ്, പ്രധാനമന്ത്രി
എന്നിവരുമായി ഏബ്രിൽ വിമാനത്താവളത്തിൽവച്ച് കൂടിക്കാഴ്ച.  
ഹെലിക്കോപ്റ്ററിൽ മൊസൂളിലേയ്ക്ക്. ഹോഷ് അൽ-ബേയാ ദേവാലയങ്കണത്തിൽവച്ച്
യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന.
മൊസൂളിൽനിന്നും ഹെലിക്കോപ്റ്ററിൽ ക്വരകോഷിലേയ്ക്ക്.  
അമലോത്ഭവനാഥയുടെ ക്വരകോഷിലെ ദേവാലയത്തിൽവച്ച്
വിശ്വാസികളുമായുള്ള കൂടിക്കാഴ്ച. പാപ്പായുടെ പ്രഭാഷണം.  
ത്രികാല പ്രാർത്ഥനയും ഹ്രസ്വസന്ദേശവും.  ഹെലിക്കോപ്റ്ററിൽ ഹേബ്രിലിലേയ്ക്കു മടങ്ങും.

ഞായറാഴ്ച  ഉച്ചതിരിഞ്ഞ്
ഹേബ്രിലിലെ ഫ്രാസോ ഹരീരി സ്റ്റേഡിയത്തിൽ സമൂഹബലിയർപ്പണം.
ദിവ്യബലിക്കുശേഷം പാപ്പാ വിമാനത്തിൽ ബാഗ്ദാദിലേയ്ക്കു മടങ്ങും.

മാർച്ച് 8 തിങ്കളാഴ്ച രാവിലെ
ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പ്.
തുടർന്ന് ബാഗ്ദാദ്-റോം മടക്കയാത്ര. 
തിങ്കളാഴ്ച  ഉച്ചയോടെ പാപ്പാ റോമിലെ ചമ്പീനോ വിമാനത്താവളത്തിൽ ഇറങ്ങി
വത്തിക്കാനിലേയ്ക്കു മടങ്ങും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2021, 09:06