തിരയുക

പൊതുകൂടിക്കാഴ്ചാ വേദിയിൽ ...  03-02-21 പൊതുകൂടിക്കാഴ്ചാ വേദിയിൽ ... 03-02-21 

ദൈവികൈക്യം നല്കുന്ന ആരാധനക്രമത്തിന്‍റെ മനോഹാരിത

ഫെബ്രുവരി 3 ബുധനാഴ്ച പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച സന്ദേശം :

ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിൽനിന്നും അടർത്തിയെടുത്ത ചിന്തയാണ് പാപ്പാ ഒറ്റവരി ചിന്തയായി സാമൂഹ്യശ്രൃംഖലയിൽ പങ്കുവച്ചത്.

“സഭ സുവിശേഷം പ്രഘോഷിക്കുകയും സുന്ദരമായ ആരാധനക്രമത്തിലൂടെ സ്വയം സുവിശേഷവത്കൃതയാവുകയും ചെയ്യുന്നു. ആരാധനക്രമങ്ങളുടെ ആചരണത്തിലൂടെ ജീവിക്കുന്ന ക്രിസ്തുവിനെ വ്യക്തിപരമായും യഥാർത്ഥമായും കണ്ടുമുട്ടുവാനുള്ള കൃപാവരത്തിനായി നമുക്കു യാചിക്കാം.  അങ്ങനെ നമ്മുടെ ജീവിതങ്ങൾ ദൈവത്തിനായി സമർപ്പിക്കപ്പെട്ട ഒരു ആത്മീയ ബലിയായി പരിണമിക്കട്ടെ” #പൊതുകൂടിക്കാഴ്ച

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

The Church evangelizes and evangelizes itself with the beauty of the #Liturgy. Let us ask for the grace to have a personal and authentic encounter with the living Christ in the liturgical celebration, so that our lives become a spiritual sacrifice offered to God. #General Audience

 

translation : fr william nellikal 
 

03 February 2021, 14:24