തിരയുക

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ഭദ്രാസനത്തിന്‍റെ അൾത്താര -  വിഭൂതിത്തിരുനാളിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ഭദ്രാസനത്തിന്‍റെ അൾത്താര - വിഭൂതിത്തിരുനാളിൽ  

തപസ്സുകാലം : ദൈവത്തിലേയ്ക്കുള്ള മനുഷ്യന്‍റെ തിരിച്ചുപോക്ക്

ഫെബ്രുവരി 17, വിഭൂതിത്തിരുനാളിൽ പങ്കുവച്ച് സാമൂഹ്യശ്രൃംഖലാ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

“ജോയേൽ പ്രവാചകന്‍റെ വാക്കുകൾ ഓർത്തുകൊണ്ട് നാം നോമ്പുകാലാചരണം ആരംഭിച്ചു. നാം പിൻതുടരേണ്ട പാത ആ വാക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ദൈവത്തിൽനിന്നുള്ള അരുളപ്പാട് നാം കേൾക്കുകയാണ് : നിന്‍റെ ഹൃദയമൊക്കെയോടെയും എന്നിലേയ്ക്കു തിരിച്ചുവരിക. അതിനാൽ ദൈവത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് തപസ്സുകാലം"  (ജോയേൽ 2, 12). #തപസ്സുകാലം

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

We are now embarking on our #LentenJourney, which opens with the words of the prophet Joel. They point out the path we are to follow. We hear an invitation that arises from God: “Return to me with all your heart” (Joel 2:12). Lent is a journey of return to God.
 

translation : fr william nellikal 

17 February 2021, 15:40