തിരയുക

Vatican News
പേപ്പൽ ഭവനത്തിലെ ധ്യാനപ്രാസംഗികൻ കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ (CARD. RANIERO CANTALAMESSA) വത്തിക്കാനിൽ ധ്യാന ചിന്തകൾ പങ്കുവയക്കുന്നു, പോൾ ആറാമൻ ശാലയിൽ 26/02/21 പേപ്പൽ ഭവനത്തിലെ ധ്യാനപ്രാസംഗികൻ കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ (CARD. RANIERO CANTALAMESSA) വത്തിക്കാനിൽ ധ്യാന ചിന്തകൾ പങ്കുവയക്കുന്നു, പോൾ ആറാമൻ ശാലയിൽ 26/02/21  (Vatican Media)

മാനസാന്തരം:മുന്നോട്ടുള്ള കുതിച്ചുചാട്ടവും ദൈവരാജ്യപ്രവേശനവും!

അനുവർഷം, നോമ്പുകാല വെള്ളിയാഴ്ചകളിൽ വത്തിക്കാനിൽ പതിവുള്ള ധ്യാന പ്രസംഗം ഈ വെള്ളിയാഴ്ച (26/02/21) ആരംഭിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന ക്രിസ്തുവിൻറെ ക്ഷണം ഇന്നും പ്രസക്തമാണെന്ന് പേപ്പൽ ഭവനത്തിലെ ധ്യാനപ്രാസംഗികൻ കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ (CARD. RANIERO CANTALAMESSA).

വത്തിക്കാനിൽ അനുവർഷം നോമ്പുകാലത്തിലെ വെള്ളിയാഴ്ചകളിൽ പതിവുള്ള ധ്യാനപ്രസംഗം ഇത്തവണ ഈ വെള്ളിയാഴ്ച (26/02/21) ആരംഭിച്ച അദ്ദേഹം മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ പതിനഞ്ചാമത്തെതായ ഈ വാക്യം അവലംബമാക്കി നടത്തിയ വിചിന്തനത്തിലാണ് ഇപ്രകാരം പറഞ്ഞത്.

മാനസാന്തരം എന്നത് ദൈവവരാജ്യത്തിൽ പ്രവേശിക്കുന്നതിന് മുന്നോട്ടിള്ള ഒരു കുതിച്ചുചാട്ടമാണെന്നും പുതിയനിയമത്തിൽ മൂന്നു വ്യത്യസ്ത അവസരങ്ങളിൽ മാനസാന്തരത്തെക്കുറിച്ച് പരാമർശമുണ്ടെന്നും ഒരോ തവണയും പതുമയാർന്ന ഒരു ഘടകം അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും കർദ്ദിനാൾ കന്തലമേസ്സ പറയുന്നു.

ഈ മൂന്നു ഘടകങ്ങളും ചേർന്ന് മനപരിവർത്തനത്തെക്കുറിച്ചുള്ള പൂർണ്ണമായ ഒരാശയം അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവയിൽ ആദ്യത്തേത് മാനസാന്തരപ്പെടുക, അതായത് വിശ്വസിക്കുക എന്നതാണെന്നും രണ്ടാമത്തെതാകട്ടെ, മാസാന്തരപ്പെടുകയും ശിശുക്കളെപ്പോലെ ആയിത്തീരുകയും മൂന്നാമത്തെത് മന്ദോഷണരാകാതെയിരിക്കുകയുമാണെന്നും കർദ്ദിനാൾ കന്തലമേസ്സ വിശദീകരിക്കുന്നു.

കോവിദ് 19 രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റോമൻ കൂരിയായിലെയും റോമ വികാരിയാത്തിലെയും അംഗങ്ങളുൾപ്പടെയുള്ളവർ ഈ ധ്യാനപ്രഭാഷണം ശ്രവിക്കുന്നതിന് വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സന്നിഹിതരായിരുന്നു.

ഈ ധ്യാനപരമ്പരയിൽ അടുത്ത ധ്യാനങ്ങൾ മാർച്ച് 5,12,26 എന്നീ തീയതികളിലായിരിക്കും. 

 

 

 

26 February 2021, 11:57