തിരയുക

ലോകം കോവിദ് 19-നെതിരായ പോരാട്ടത്തിൽ ലോകം കോവിദ് 19-നെതിരായ പോരാട്ടത്തിൽ  

മഹാമാരിക്കെതിരായ പോരാട്ടത്തിൽ മതത്തിൻറെ രചനാത്മക സ്വാധീനം!

നമ്മുടെ ജീവിതത്തിൽ മതത്തിനുള്ള മൂല്യത്തെയും പ്രാധാന്യത്തെയും കുറിച്ച് ഒരോ വ്യക്തിക്കും സ്വന്തം അനുഭവത്തിൻറെ വെളിച്ചത്തിൽ ബോധ്യമുണ്ടെന്ന് ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആത്മാർത്ഥമായ മതാന്തരസംവാദം കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ രചനാത്മക സ്വാധീനമുളവാക്കുമെന്ന് ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് (ARCHBISHOP IVAN JURKOVIC).

ഐക്യരാഷ്ട്രസഭയ്ക്ക്, സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിലുള്ള കാര്യാലയത്തിൽ, പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം മതാന്തര സംഭാഷണത്തെ അധികരിച്ചുള്ള ആറാം വാർഷികയോഗത്തെ ബുധനാഴ്‌ച (24/02/21) സംബോധന ചെയ്യുകയായിരുന്നു.

“കൊറോണവൈറസ് കാലഘട്ടത്തിൽ വിശ്വാസത്തിൻറെ പങ്ക്” എന്നതായിരുന്നു ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

നമ്മുടെ ജീവിതത്തിൽ മതത്തിനുള്ള മൂല്യത്തെയും പ്രാധാന്യത്തെയും കുറിച്ച് ഒരോ വ്യക്തിക്കും സ്വന്തം അനുഭവത്തിൻറെ വെളിച്ചത്തിൽ ബോധ്യമുണ്ടെന്ന വസ്തുത ആർച്ച്ബിഷപ്പ് യുർക്കോവിച്ച് അനുസ്മരിച്ചു.

ആകയാൽ ഈ സമ്മേളനം, നമുക്ക് പ്രധാനപ്പെട്ടതെന്താണൊ അത്, പരസ്പരം സഹായിക്കാനും പരസ്പരാദരവിൽ ഒത്തൊരുമിച്ചു വളരാനും പഠിക്കുന്നതിന് നമ്മെ പ്രാപ്തരാക്കും വിധം, വിശ്വാസത്തിൻറെയും സാഹോദര്യത്തിൻറെയും അരൂപിയിൽ പങ്കുവയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2021, 14:48