തിരയുക

ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയില്‍... ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയില്‍... 

കാലുവേദന മൂലം പാപ്പാ പുതുവത്സരനാളില്‍ ദിവ്യബലി അര്‍പ്പിക്കില്ല

വെള്ളിയാഴ്ച മദ്ധ്യാഹ്നത്തിലെ ത്രികാല പ്രാര്‍ത്ഥന പാപ്പാ നയിക്കും. സന്ദേശം നല്കിയ ശേഷം അപ്പസ്തോലിക ആശീര്‍വ്വാദം നല്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കാലുവേദന (Sciatica) വര്‍ദ്ധിച്ചതുമൂലം ഇന്നലെ വര്‍ഷാന്ത്യ സായാഹ്നപ്രാര്‍ത്ഥനയില്‍ പാപ്പാ പങ്കെടുത്തില്ല. അതുപോലെ ഇന്ന്, പുതുവത്സരനാളില്‍ പ്രാദേശികസമയം 10-ന്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-നുള്ള ദിവ്യബലിയും പാപ്പാ അര്‍പ്പിക്കുകയില്ല. പാപ്പായ്ക്കും പകരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ദിവ്യബലി അര്‍പ്പിക്കും.

വെള്ളിയാഴ്ച മദ്ധ്യാഹ്നം 12-ന്, ഇന്ത്യയിലെ സമയം 4.30-ന് അറിയിച്ചിരുന്നതുപോലെ ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്ത്, സന്ദേശവും അപ്പസ്തോലിക ആശീര്‍വ്വാദവും നല്കും.

വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി ഡിസംബര്‍ 31-ന് വൈകുന്നേരം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് പാപ്പായുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ വിവരം നല്കിയത്.
 

01 January 2021, 08:13