തിരയുക

ഫയല്‍ ചിത്രം - സിസ്റ്റൈന്‍ കപ്പേളയിലെ ജ്ഞാനസ്നാന കര്‍മ്മം ഫയല്‍ ചിത്രം - സിസ്റ്റൈന്‍ കപ്പേളയിലെ ജ്ഞാനസ്നാന കര്‍മ്മം 

നവജാതശിശുക്കള്‍ക്കു ഈവര്‍ഷം പാപ്പാ ജ്ഞാനസ്നാനം നല്കില്ല

മഹാമാരിയുടെ വിലക്കുകള്‍ പാലിച്ചുകൊണ്ടാണ് കുട്ടികള്‍ക്കു ജ്ഞാനസ്നാനം നല്കുന്ന കര്‍മ്മം വത്തിക്കാന്‍ റദ്ദാക്കിയത്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുനാളിലെ പതിവ്
അനുവര്‍ഷം ജനുവരി മാസത്തിലെ രണ്ടാം ‍ഞായറാഴ്ച യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുനാളിന്, ഈ വര്‍ഷം ജനുവരി 10-നു വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയില്‍വച്ചു നല്കേണ്ടിയിരുന്ന കുട്ടികളുടെ ജ്ഞാനസ്നാനമാണ് വത്തിക്കാന്‍ റദ്ദാക്കിയത്. ഇറ്റലിയിലും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും ഇനിയും ക്ലേശങ്ങള്‍ വിതയ്ക്കുന്ന മഹാമാരിയുടെ വിലക്കുകള്‍ പാലിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ ആരോഗ്യവകുപ്പ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ഈ വര്‍ഷം വേണ്ടെന്നുവെച്ചതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു. 

റദ്ദാക്കിയ നല്ല പതിവ്
പാപ്പായില്‍നിന്നും ഈ കൂദാശ സ്വീകരിക്കാവന്‍ പേരു നല്കിയിട്ടുള്ള കുട്ടികളുടെ ജ്ഞാനസ്നാനം അവരവരുടെ ഇടവകകളില്‍ അതേ ദിനത്തില്‍ നടത്തുമെന്ന് ജനുവരി 6-നു പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. അനുവര്‍ഷം വത്തിക്കാനിലെ ജോലിക്കാരുടെ മക്കളെയും, വത്തിക്കാന്‍റെ വളരെ അടുത്ത അഭ്യൂദയകാംക്ഷികളുടെ കുഞ്ഞുങ്ങളെയും മാത്രമാണ് പാപ്പാ വര്‍ഷത്തില്‍ ഒരിക്കല്‍ ജ്ഞാനസ്നാനം നല്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2021, 13:32