“പ്രാര്‍ത്ഥന ജീവിതത്തിന്‍റെ കേന്ദ്രമാവണം…” - പാപ്പാ ഫ്രാന്‍സിസ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1-Ɔο തിയതി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഡിസംബര്‍ മാസത്തെ ഹ്രസ്വവീഡിയോ സന്ദേശത്തിലാണ് ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രമാകേണ്ട പ്രാര്‍ത്ഥനയെക്കുറിച്ച് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. തുടര്‍ന്നും ഇങ്ങനെ പ്രാര്‍ത്ഥനയെക്കുറിച്ച് ആഹ്വാനംചെയ്തു.
1. സഭയുടെ പ്രേഷിതദൗത്യത്തിന്‍റെ കേന്ദ്രം പ്രാര്‍ത്ഥനയാണ്.
2. പിതാവുമായുള്ള സംവാദത്തില്‍ പ്രവേശിക്കുവാന്‍ നമുക്ക് ലഭിച്ചിരിക്കുന്ന താക്കോലാണ് പ്രാര്‍ത്ഥന.
3. ഓരോ പ്രാവശ്യവും നാം സുവിശേഷത്തിലെ ഒരു ചെറിയ ഭാഗം വായിക്കുമ്പോള്‍ യേശു നമ്മോടു സംസാരിക്കുന്നതു നാം ശ്രവിക്കുകയും നാം അവിടുത്തോടു മറുപടി പറയുകയും ചെയ്യുന്നു.
4. ദൈവവുമായുള്ള ഈ സംവാദമാണ് പ്രാര്‍ത്ഥന.
5. പ്രാര്‍ത്ഥനയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
6. അത് ഹൃദയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.
7. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഹൃദയാന്തരാളത്തില്‍ മാറ്റമുണ്ടാകുന്നു.
8. പ്രാര്‍ത്ഥനയില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ പലകാര്യങ്ങളും നടക്കാതെ വരുന്നു.
9. അതിനാല്‍ ദൈവവചനവും പ്രാര്‍ത്ഥനാജീവിതവും വഴി യേശുവുമായുള്ള നമ്മുടെ വ്യക്തിബന്ധത്തെ പരിപോഷിപ്പിക്കേണ്ടതാണ്.
10. എല്ലാവര്‍ക്കും ഓരോരുത്തര്‍ക്കുമായി ഹൃദയപൂര്‍വ്വം നിശബ്ദതയില്‍ പ്രാര്‍ത്ഥിക്കാം!