തിരയുക

പാപ്പാ ഫ്രാന്‍സിസ് ഒരു ഫയല്‍ ചിത്രം പാപ്പാ ഫ്രാന്‍സിസ് ഒരു ഫയല്‍ ചിത്രം 

പ്രശ്നങ്ങളുടെ തടവുകാരാകാതെ അവയെ മറികടക്കാന്‍ ശ്രമിക്കാം

പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള ഹ്രസ്വ വിവരണം ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

നവമായൊരു സാമ്പത്തിക നയം


1. പാവങ്ങളെയും ആശ്ലേഷിക്കുന്ന സാമ്പത്തിക നയം
 
വിവിധ തലങ്ങളില്‍ ലോകത്ത് നവീനതകള്‍ സൃഷ്ടിച്ചിട്ടുള്ള ആത്മീയ നേതാവാണ് ഡിസംബര്‍ 17-ന് 84-Ɔο വയസ്സിലേയ്ക്കു പ്രവേശിച്ച ആഗോള സഭാദ്ധ്യക്ഷനായ പാപ്പാ ഫ്രാന്‍സിസ്. അതില്‍ ശ്രദ്ധേയമായ ഒന്നു തന്നെയാണ് പാപ്പായുടെ നവമായ സമ്പദ് വ്യവസ്ഥ. ലോകം എല്ലാ മേഖലകളിലും പുരോഗമിക്കുകയും വളരുകയും ചെയ്യുമ്പോഴും പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും എണ്ണം അനുദിനം കുറയുന്നതിനു പകരം, കൂടുകയാണെന്ന നിരീക്ഷണവും, അതില്‍ എല്ലാത്തരക്കാരെയും ആശ്ലേഷിക്കുന്ന അല്ലെങ്കില്‍ ഉള്‍ക്കൊള്ളുന്നൊരു സമ്പദ് വ്യവ്യസ്ഥ അനിവാര്യമാണെന്നതാണ് പാപ്പായുടെ അടിസ്ഥാന വീക്ഷണം.  

നവമായ സാമ്പത്തിക വ്യവസ്ഥയുടെ (The New Economy) പ്രയോക്താക്കളാകുവാന്‍ യുവജനങ്ങളെയാണ് പാപ്പാ ഫ്രാന്‍സിസ്  ആദ്യം  ക്ഷണിക്കുന്നത്.  പാപ്പാ ഫ്രാന്‍സിസിന്‍റെ പുതിയ സമ്പദ് വ്യവസ്ഥയെക്കുറിച്ചുളള രാജ്യാന്തര ഓണ്‍ലൈന്‍ യുവജന സമ്മേളനത്തെ നവംബര്‍ 20-ന് അഭിസംബോധനചെയ്ത വീഡിയോ സന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തകളാണ് ഈ ഹ്രസ്വപരിപാടിയില്‍ (രണ്ടാം ഭാഗം). നവംബര്‍ 19-മുതല്‍ 22-വരെയാണ് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസി കേന്ദ്രീകരിച്ച് സംഗമം നടന്നത് :

2. ഒരു പുതിയ സംസ്‌കാരം
ലോകത്തിന്ന് മാറ്റം ആവശ്യമുണ്ട്. മാറ്റത്തിനായാണ് എല്ലാവരും ഉറ്റു നോക്കുന്നത്. മുന്നിലുള്ള നിരവധി ബുദ്ധിമുട്ടുകള്‍ കാരണം, ആര്‍ക്കും മതിയായതും ഉള്‍ക്കൊള്ളാവുന്നതുമായ ഉത്തരങ്ങളില്ല എന്നു മനസ്സിലാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉരുവാകുന്നത്. എല്ലാവരും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ക്ലേശിക്കുന്ന സമയവുമാണിത്. സാദ്ധ്യമായ പരിഹാരത്തെ തടസ്സപ്പെടുത്തുന്നതില്‍ അവസാനിക്കുന്ന ശിഥിലമായ വിശകലനങ്ങളും രോഗനിര്‍ണ്ണയവും മൂലം പീഡിപ്പിക്കപ്പെടുകയാണ് മനുഷ്യര്‍. അടിസ്ഥാനപരമായി, വ്യത്യസ്ത ദര്‍ശനങ്ങള്‍ തുറക്കുവാനും പ്രോത്സാഹിപ്പിക്കാനുമുള്ള സംസ്‌കാരത്തിന്‍റെ കുറവ് ഇന്നു നമുക്കു ചുറ്റും തിങ്ങിനിലക്കുന്നു.

അതിന് ഉതകുന്ന തരം ചിന്തയോ, അത്തരം രാഷ്ട്രീയമോ, അത്തരം വിദ്യാഭ്യാസ പരിപാടികളോ, അല്ലെങ്കില്‍ ആദ്ധ്യാത്മികതയോ നമുക്ക് ഇല്ലെന്നതാണ് സത്യം. അടിയന്തിരമായി ഉത്തരങ്ങള്‍ കണ്ടെത്തേണ്ട ആവശ്യമുണ്ടെങ്കില്‍ അതിനെ പിന്തുണയ്ക്കുവാനും കൈകാര്യംചെയ്യുവാനും പ്രാപ്തിയുള്ള കാര്യനിര്‍വാഹകരും വേണം. അതിനായുള്ള സാംസ്‌കാരിക ചര്‍ച്ചകളും പ്രക്രിയകളും ആരംഭിക്കണം. വഴികള്‍ കണ്ടെത്തുക, ചക്രവാളങ്ങള്‍ വികസിപ്പിക്കുക, അവകാശബോധം സൃഷ്ടിക്കുക എല്ലാം അതില്‍ ഉള്‍പ്പെടുമെന്ന് പാപ്പാ വ്യക്തമാക്കി.

3. ആവശ്യമായ അടിസ്ഥാന മാറ്റങ്ങള്‍
നമ്മുടെ പൊതുഭവനം ഭരിക്കുവാനും, സംരക്ഷിക്കുവാനും, മെച്ചപ്പെടുത്തുവാനുമുള്ള ഓരോ ശ്രമവും നിര്‍ണായകമാകണമെങ്കില്‍ ജീവിത ശൈലികളിലും, ഉല്‍പാദന മാതൃകകളിലും, ഉപഭോഗ രീതികളിലും മാറ്റം ആവശ്യമാണ്. ഇന്നത്തെ സമൂഹത്തെ ഭരിക്കുന്ന അധികാര ഘടനകള്‍പോലും മാറ്റത്തിനു വിധേയമാകണം. ഇതു ചെയ്യാതെ നമുക്ക് ഒന്നും ചെയ്യാനാകില്ല. പ്രശ്‌നങ്ങളുടെ തടവുകാരാകാതെ അതിനെ കൈകാര്യംചെയ്യാന്‍ കഴിവുള്ള നേതൃസംഘങ്ങള്‍ സാമൂഹ്യതലത്തിലും സ്ഥാപനങ്ങളിലും വേണ്ടതുണ്ട്. ചില പ്രത്യേക പ്രത്യയ ശാസ്ത്രയുക്തികള്‍ക്ക് സ്വയം സമര്‍പ്പിക്കാത്ത, അനീതികളുടെ മുന്നിലെ ഓരോ പ്രവര്‍ത്തനത്തെയും തളര്‍ത്തുന്നതിലും ന്യായീകരിക്കുന്നതിലും ഈ പ്രത്യയശാസ്ത്ര യുക്തി ചെന്നെത്തിച്ചേക്കാം. ഉദാഹരണത്തിന്, ''ഭൗതികമായ അപര്യാപ്തതകളെക്കാള്‍ വിശപ്പ് ആശ്രയിച്ചിരിക്കുന്നത് സാമൂഹിക വിഭവങ്ങളുടെ അപര്യാപ്തതയിലാണ് പ്രത്യേകിച്ചും സ്ഥാപിത സ്വഭാവമുള്ളവയുടെ...,'' എന്ന പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ ശരിയായ നിരീക്ഷണത്തെ ഇത്തരുണത്തില്‍ നമുക്ക് ഓര്‍ക്കാം. ഇത് പരിഹരിക്കാന്‍ കഴിയുകയാണെങ്കില്‍ ഭാവിയിലേക്കുള്ള വഴി നിങ്ങള്‍ക്ക് തുറന്നുകിട്ടും. പാപ്പാ ബെനഡിക്ടിന്‍റെ ചിന്ത ഞാന്‍ ഒന്നുകൂടെ ആവര്‍ത്തിക്കുകയാണ്. ''ഭൗതികമായ അപര്യാപ്തതയെക്കാള്‍ സ്ഥാപിത സ്വഭാവമുള്ള സാമൂഹിക വിഭവങ്ങളുടെ പോരായ്മയാണ് വിശപ്പിന്‍റെ കാരണം.''

4. ഗ്രാമങ്ങളിലെ കണ്ടുമുട്ടലിന്‍റെ സംസ്കാരം
നമ്മുടെ ഭാവിയെയും വര്‍ത്തമാനകാലത്തെയും പണയപ്പെടുത്തുന്ന സാമൂഹിക - സാമ്പത്തിക പ്രതിസന്ധി അനവധി കുട്ടികളെയും കൗമാരക്കാരെയും മുഴുവന്‍ കുടുംബങ്ങളെ തന്നെയും നിരാധാരമാക്കുന്നുണ്ട്. ആയതിനാല്‍ സൗഭാഗ്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ പൊതുനന്മയ്ക്കായി അനുവദിച്ചു കൊടുക്കാനാകില്ല. ഈയര്‍ത്ഥത്തില്‍, സംഘര്‍ഷങ്ങളുടെ ആരോഗ്യകരവും വിപ്ലവകരവുമായ പരിഹാരത്തിന് നിങ്ങള്‍ അവലംബിച്ച ഒരു രീതിശാസ്ത്രം പരീക്ഷിച്ചതിനു പാപ്പാ യുവജനങ്ങളെ അഭിനന്ദിച്ചു.

അസ്സീസി സംഗമത്തിനു മുന്നോടിയായും, വത്തിക്കാനില്‍ 2019-ല്‍ നടന്ന പ്രഥമ സംഗമത്തിനു ശേഷവും - മാസങ്ങളോളം വിവിധ വിചിന്തനങ്ങളും സുപ്രധാന താത്വിക ചട്ടക്കൂടുകളുടെയും പഠനശിബിരങ്ങളും ക്ലാസ്സുകളും അതാതു സമൂഹങ്ങളില്‍ സംഘടിപ്പിക്കുവാന്‍ യുവജനങ്ങള്‍ക്കു കഴിഞ്ഞതില്‍ പാപ്പാ അവരെ അനുമോദിച്ചു. 12 വിഷയങ്ങള്‍ കണ്ടെത്തുവാനും ചര്‍ച്ചചെയ്യുവാനും അവര്‍ക്കു കഴിഞ്ഞു. ഗ്രാമങ്ങള്‍ എന്നാണ് അവയ്ക്ക് അവര്‍ പേരിട്ടത് വളരെ ആവശ്യമുള്ള “കണ്ടുമുട്ടലിന്‍റെ സംസ്‌കാര”മാണ് യുവജനങ്ങള്‍ പരീക്ഷിച്ചത് പാപ്പാ ശ്ലാഘിച്ചു. ഇപ്പോള്‍ പരിഷ്‌ക്കാരത്തിലുള്ള “വലിച്ചെറിയല്‍ സംസ്‌കാര”ത്തിന്‍റെ നേര്‍വിപരീതമാണ് അതെന്നും പാപ്പാ പ്രസ്താവിച്ചു.
 

18 December 2020, 16:06