തിരയുക

അംഗരക്ഷകര്‍ക്കൊപ്പം... പൊതുകൂടിക്കാഴ്ചാ വേദിയിലേയ്ക്ക്... അംഗരക്ഷകര്‍ക്കൊപ്പം... പൊതുകൂടിക്കാഴ്ചാ വേദിയിലേയ്ക്ക്... 

എല്ലാവര്‍ക്കും അനുശീലിക്കാവുന്ന കലയാണ് സ്നേഹം

“എല്ലാവരും സഹോദരങ്ങള്‍” (Fratelli Tutti) എന്ന സാമൂഹിക ചാക്രിക ലേഖനത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒരു മഹാമാരി സകലരെയും വലയ്ക്കുമ്പോള്‍ വംശീയതയും മതവിദ്വേഷവും വെടിഞ്ഞ് എല്ലാവരെയും സ്നേഹത്തില്‍ ആശ്ലേഷിക്കുന്ന നവമായൊരു ഒരു കൂട്ടായ്മയുടെ സംസ്കൃതിക്കായുള്ള ആഹ്വാനമാണ് ഈ അപ്പസ്തോലിക പ്രബോധനം :

1. സ്നേഹിക്കുവിന്‍ ശത്രുവിനെപ്പോലും...
ശത്രുക്കളെ ഉള്‍പ്പെടെ, എല്ലാവരെയും സ്നേഹിക്കുകയെന്നത് ഏറെ വിഷമകരമാണ്. എന്നാല്‍ അത് പരിശീലിക്കുവാനും മെച്ചപ്പെടുത്തുവാനും കഴിയുന്നത് ഒരു കലയാണെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. നമ്മെ സ്വതന്ത്രരും ഫലപ്രാപ്തിയുള്ളവരുമാക്കുന്ന യഥാര്‍ത്ഥ സ്നേഹം എല്ലായ്പ്പോഴും വിശാലവും സകലരെയും ആശ്ലേഷിക്കുന്നതുമാണ്. നന്മ ചെയ്യുകയും പരിപാലിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നതാണ് ആ സ്നേഹമെന്നും പാപ്പാ വ്യക്തമാക്കുന്നുണ്ട്. #എല്ലാവരുംസഹോദരങ്ങള്‍ #fratellitutti

2. ദുരന്തത്തോടു  സ്നേഹത്തില്‍ പ്രതികരിക്കാം
മാനവികതയുടെ ഇന്നത്തെ ദുരന്തമായ മഹാമാരിയോടും തല്‍ഫലമായുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രതിസന്ധിയോടുമുള്ള നമ്മുടെ പ്രതികരണം സ്നേഹത്തിലും, എല്ലാറ്റിലും ഉപരിയായും എല്ലായിപ്പോഴും അനാദിമുതല്‍ ഉണ്ടായിരുന്ന സ്നേഹമായ ദൈവത്തില്‍ അധിഷ്ഠിതവുമായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു (യോഹ. 4, 19). അങ്ങനെ ദൈവസ്നേഹത്തെ ജീവിതചുറ്റുപാടില്‍ സ്വാഗതംചെയ്യുകയാണെങ്കില്‍ സമാനമായ രീതിയില്‍, ഏതു മതത്തില്‍പ്പെട്ടവരായിരുന്നാലും സകലര്‍ക്കും സഹോദരങ്ങളോട് സ്നേഹത്തില്‍ പ്രതികരിക്കുവാനാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. #എല്ലാവരുംസഹോദരങ്ങള്‍ #fratellitutti

(cf. Fratelli Tutti, Ch. 3, no. 95 A love even more open)
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2020, 08:46