തിരയുക

Vatican News
വത്തിക്കാൻ നഗരത്തിനുവേണ്ടിയുള്ള പാപ്പായുടെ വികാരിയായ കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രി വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൊന്തനമസ്ക്കരം നയിക്കുന്നു. വത്തിക്കാൻ നഗരത്തിനുവേണ്ടിയുള്ള പാപ്പായുടെ വികാരിയായ കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രി വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൊന്തനമസ്ക്കരം നയിക്കുന്നു. 

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി കൊന്തനമസ്ക്കാരം !

കോവിദ് 19 മഹാമാരിയുളവാക്കിയിരിക്കുന്ന യാതനകളിൽ നിന്ന് ലോകത്തിന് മുക്തി ലഭിക്കുന്നതിന് വത്തിക്കാനിൽ ജപമാല പ്രാർത്ഥന!

ജോയി കരിവേലി, വത്തിക്കാൻസിറ്റി

കോവിദ് 19 മഹാമാരിയുടെ സഹനങ്ങളിൽ നിന്നു രക്ഷിക്കാൻ പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിക്കുന്നതിനു വേണ്ടി വത്തിക്കാനിൽ പ്രത്യേക കൊന്തനമസ്ക്കാരം വീണ്ടും ആരംഭിച്ചിരിക്കുന്നു.

ഈ മഹാമാരിയുടെ ആദ്യഘട്ടത്തിലെന്ന പോലെതന്നെ, വത്തിക്കാൻ നഗരത്തിനുവേണ്ടിയുള്ള പാപ്പായുടെ വികാരിയായ കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രിയാണ് അനുദിനം, ഞായാറാഴ്ചകളിലൊഴികെ, പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ജപമാല പ്രാർത്ഥന നയിക്കുക.

വത്തിക്കാനിൽ മാർച്ച് 11 മുതൽ മെയ് 29 വരെ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഇപ്രകാരം കൊന്തനമസ്ക്കാരം ചൊല്ലിയിരുന്നു.

പരീക്ഷണത്തിൻറെതായ ഈ വേളയിൽ പ്രാർത്ഥന നന്മയുടെയും ഉപവിയുടെയും പ്രവർത്തനങ്ങളാക്കി ഫലദായകമാക്കിത്തീർക്കുന്നതിന് ദൈവത്തിൻറെ കാരുണ്യം യാചിക്കുന്നതിനു വേണ്ടിയാണ് ഈ കൊന്തനമസ്ക്കാരം എന്ന് ഇതെക്കുറിച്ചുള്ള ഒരു അറിയിപ്പിൽ കാണുന്നു.  

 

13 November 2020, 13:10