തിരയുക

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍... വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍... 

നിയുക്ത കര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ : തത്സമയ സംപ്രേഷണം

നവംബര്‍ 28, ശനിയാഴ്ച വത്തിക്കാന്‍ മാധ്യമങ്ങളില്‍ പ്രാദേശിക സമയം വൈകുന്നേരം 4-മണി മുതല്‍ 5.15-വരെ. ഇന്ത്യയില്‍ രാത്രി 8.30-മുതല്‍ 9.45-വരെ.

- ഫാദര്‍ വില്യം  നെല്ലിക്കല്‍

ബസിലിക്കയിലെ പ്രാര്‍ത്ഥനയും ചടങ്ങുകളും
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് വാഴിക്കല്‍ ശുശ്രൂഷ നടക്കുവാന്‍ പോകുന്നത്. നിയുക്ത കര്‍ദ്ദിനാളന്മാര്‍ക്കൊപ്പം കര്‍ദ്ദിനാള്‍ സംഘത്തിലെ മറ്റ് അംഗങ്ങളും ചടങ്ങുകളില്‍ പങ്കെടുക്കും. ആഗമനകാലം ആരംഭിക്കുന്നതിന്‍റെ സായാഹ്ന പ്രാര്‍ത്ഥനാമദ്ധ്യേയായിരിക്കും പാപ്പാ ഫ്രാന്‍സിസ് നവകര്‍ദ്ദിനാളന്മാരെ സ്ഥാനിക തൊപ്പിയും മോതിരവും അണിയിച്ചു വാഴിക്കുന്നത്. കൂടാതെ ഓരോ നവകര്‍ദ്ദിനാളന്മാര്‍ക്കും അവര്‍ക്കുള്ള സ്ഥാനിക ഭദ്രാസന ദേവാലയങ്ങള്‍ അറിയിക്കുന്ന ഒരു തിട്ടൂരവും സമ്മാനിക്കും. പ്രാര്‍ത്ഥനാശുശ്രൂഷയിലെ വചന പാരായണത്തെ തുടര്‍ന്ന് പാപ്പാ വചന പ്രഭാഷണം നടത്തും.

പങ്കാളിത്തം
ഏഷ്യയില്‍നിന്നുള്ള രണ്ടു കര്‍ദ്ദിനാളന്മാര്‍ കോവിഡിന്‍റെ പരിമിതികള്‍ മൂലം ശുശ്രൂഷയില്‍ നേരിട്ടു പങ്കെടുക്കുകയില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബാക്കി 11 നിയുക്ത കര്‍ദ്ദിനാളന്മാരെയായിരിക്കും പാപ്പാ ഫ്രാന്‍സിസ് വാഴിക്കുന്നത്. കാലത്തിന്‍റെ ക്ലേശങ്ങള്‍ കണക്കിലെടുത്ത്  ആഘോഷങ്ങള്‍ ഒഴിവാക്കുന്നതും ജനപങ്കാളിത്തം പരിമിതപ്പെടുത്തിയതുമായിരിക്കും ചടങ്ങുകള്‍ .

Link to view live streaming :  https://www.youtube.com/watch?v=Qf5CPz2UCOg
 

28 November 2020, 10:15