വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന് പുതിയ പ്രീഫെക്ട്
ബിഷപ്പ് മര്‍ചേലോ സെമെറാരോ - ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാന്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഒക്ടോബര്‍ 15-Ɔο തിയതി വ്യാഴാഴ്ച പുറപ്പെടുവിച്ച നിയമന പത്രികയിലൂടെയാണ് നിലവില്‍ ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാനും, സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ബിഷപ്പ് മര്‍ചേലോ സെമെറാരോയെ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for the Causes of Saints) പ്രീഫെക്ടായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.
സാമ്പത്തിക വിവാദത്തില്‍പ്പെട്ട് സ്ഥാനമൊഴിയേണ്ടിവന്ന മുന്‍-കര്‍ദ്ദിനാള്‍ പ്രീഫെക്ട്, ആഞ്ചലോ ബച്യുവിന്‍റെ സ്ഥാനത്തേയ്ക്കാണ് 72 വയസ്സുള്ള ബിഷപ്പ് സെമെറാരോയെ പാപ്പാ പ്രീഫെക്ടായി നിയോഗിച്ചത്.
15 October 2020, 15:12