ദൈവികസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രൗഢമായ പ്രകൃതി
പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാളില്‍ ഒക്ടോബര്‍ 4-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് “ട്വിറ്ററി”ല്‍ പങ്കുവച്ച സന്ദേശം :
“ദൈവം നമ്മോടു സംസാരിക്കുകയും അവിടുത്തെ അപരിമേയമായ സൗന്ദര്യവും നന്മയും ദര്‍ശിക്കുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്ന പ്രകാശിക്കുന്ന ഗ്രന്ഥമായി പ്രകൃതിയെ ദര്‍ശിക്കുവാന്‍ വിശുദ്ധ ഗ്രന്ഥത്തോടു വിശ്വസ്തനായി ജീവിച്ച അസ്സീസിയിലെ ഫ്രാന്‍സിസ് നമ്മെ ക്ഷണിക്കുന്നു.” #സൃഷ്ടിയുടെകാലം
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തു.
#SaintFrancisofAssisi, faithful to Scripture, invites us to see nature as a magnificent book in which God speaks to us and grants us a glimpse of his infinite beauty and goodness. #SeasonOfCreation
translation : fr william nellikal
04 October 2020, 10:28