തിരയുക

Carlo Acutis Carlo Acutis 

വാഴ്ത്തപ്പെട്ട കാര്‍ളോ ക്യൂസിസ് യുവജനങ്ങള്‍ക്കു നല്കുന്ന സന്ദേശം

വിശുദ്ധിയുടെ പടവുകള്‍ കയറുന്ന 15 വയസ്സുകാരന്‍റെ ജീവിത സാക്ഷ്യത്തെക്കുറിച്ച് (1999 - 2006) പാപ്പാ ഫ്രാന്‍സിസ്

ഒക്ടോബര്‍ 10-Ɔο തിയതി ശനിയാഴ്ച അസ്സീസി പട്ടണത്തിലുള്ള വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയില്‍ നടന്ന പ്രത്യേക തിരുക്കര്‍മ്മങ്ങളുടെ മദ്ധ്യേ ഇറ്റലിക്കാരനായ കാര്‍ളോ ക്യൂസിസ് വാഴത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

ഒക്ടോബര്‍ 12, തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“യഥാര്‍ത്ഥമായ സന്തോഷം കണ്ടെത്തേണ്ടത് ജീവതത്തില്‍ ദൈവത്തിനു പ്രഥമ സ്ഥാനം നല്കിക്കൊണ്ടും സഹോദരങ്ങളെ, വിശിഷ്യ പാവങ്ങളായവരെ പരിചരിച്ചുകൊണ്ടുമാണെന്ന് വാഴ്ത്തപ്പെട്ട കാര്‍ളോ ക്യൂസിസിന്‍റെ സാക്ഷ്യം യുവജനങ്ങളെ പഠിപ്പിക്കുന്നു.”  @പാപ്പാഫ്രാന്‍സിസ്

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലായിരുന്നു സന്ദേശം. 

The witness of Blessed Carlo Acutis indicates to today's young people that true happiness is found by putting God in first place and serving Him in our brothers and sisters, especially the least. @pontifex
 

translation : fr william nellikal 

12 October 2020, 16:13