തിരയുക

Vatican News
ചൈനയും വത്തിക്കാനും! ചൈനയും വത്തിക്കാനും!  (AFP or licensors)

പരിശുദ്ധസിംഹാസനവും ചൈനയും തമ്മിലുള്ള ഉടമ്പടി!

പരിശുദ്ധസിംഹാസനവും ചൈനയും താല്ക്കാലിക ധാരണ നവീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധസിംഹാസനവും ചൈനയും തമ്മിലുള്ള താല്ക്കാലിക ഉടമ്പടി രണ്ടു വർഷത്തേക്കു കൂടി പുതുക്കിയിരിക്കുന്നു.

വ്യാഴാഴ്ച (22/10/20) ആണ് പരിശുദ്ധസിംഹാസനം ഇതു വെളിപ്പെടുത്തിയത്.

കത്തോലിക്കാ മെത്രാന്മാരുടെ നിയമനത്തെ അധികരിച്ച് പരിശുദ്ധസിംഹാസനവും ചൈനയും അന്നാടിൻറെ തലസ്ഥാനമായ ബെയ്ജിംഗിൽ വച്ച് 2018 സെപ്റ്റമ്പർ 22-ന് പരീക്ഷണാടിസ്ഥാനത്തിൽ ഒപ്പുവച്ചതും അക്കൊല്ലം തന്നെ ഒക്ടോബർ 22-ന് പ്രാബല്യത്തിലായതുമായ ഉടമ്പടിയാണ് 2 വർഷത്തെ കാലാവധി പൂർത്തിയായതോടെ പുതുക്കിയത്

 

23 October 2020, 14:05