തിരയുക

സ്പാനിഷ് പ്രസിഡന്‍റ് പെദ്രോ സാഞ്ചസ്സും പത്നി മരീയയും .... സ്പാനിഷ് പ്രസിഡന്‍റ് പെദ്രോ സാഞ്ചസ്സും പത്നി മരീയയും .... 

രാഷ്ട്രീയദൗത്യം സ്നേഹത്തിന്‍റെ സമുന്നതരൂപമെന്ന് പാപ്പാ ഫ്രാന്‍സിസ്

സ്പെയിനിന്‍റെ പ്രസിഡന്‍റ് പെദ്രോ സാഞ്ചസ്സുമായി പങ്കുവച്ച തനിമയാര്‍ന്ന ചിന്തകളുടെ സംഗ്രഹം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സ്പാനിഷ് പ്രസിഡന്‍റുമായുള്ള
കൂടിക്കാഴ്ചയില്‍നിന്ന്

ഒക്ടോബര്‍ 24-Ɔο തിയതി ശനിയാഴ്ച രാവിലെ സ്പെയിനിന്‍റെ പ്രസിഡന്‍റ്, പെദ്രോ സാഞ്ചസ്സുമായുള്ള കൂടിക്കാഴ്ചയില്‍ പാപ്പാ പങ്കുവച്ച ആശയങ്ങള്‍ പിന്നീട് വത്തിക്കാന്‍ സംഗ്രഹിച്ച് പ്രസിദ്ധപ്പെടുത്തിയതില്‍നിന്നുമാണ് രാഷ്ട്രീയത്തെയും രാഷ്ട്രപ്രവര്‍ത്തകരെയും കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ തനിമയാര്‍ന്ന ചിന്തകള്‍ പുറത്തുവന്നത്.
സാമൂഹിക പ്രശ്നങ്ങളെ കൈകാര്യംചെയ്യുന്നതും പരിഹരിക്കുന്നതും മാത്രമല്ല രാഷ്ട്രീയമെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. രാഷ്ട്രത്തെ വളര്‍ത്തുക, രാജ്യത്തെ ഏകോപിപ്പിച്ചു നിര്‍ത്തുക, ജന്മഭൂമിയെ ഫലസമ്പന്നമാക്കുക എന്നിങ്ങനെ  മൂന്നുതലങ്ങളായി പാപ്പാ അതിനെ വിവരിച്ചു. ആശയങ്ങളുടെയും  രാഷ്ട്രീയമീമാംസകളുടെയും  മേല്‍ക്കോയ്മ  രാജ്യത്തെയും സമൂഹത്തെയും ജന്മഭൂമിയെയും വികൃതമാക്കുന്നത് ഖേദകരമാണെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.

2.  രാഷ്ട്രത്തെ വളര്‍ത്തുകരാഷ്ട്രത്തെ വളര്‍ത്തുന്നത് കാര്‍ഷികം, വളര്‍ത്തുമൃഗങ്ങളുടെ സമ്പത്ത്, ഖനനം, ഗവേഷണം, വിദ്യാഭ്യാസം, കല എന്നിവയിലൂടെയാണെന്ന് പാപ്പാ വിശദീകരിച്ചു. രാജ്യത്തെ ഏകോപിച്ചു നിര്‍ത്തുന്നത് അതിര്‍ത്തി സംരക്ഷിച്ചുകൊണ്ടല്ല, നീതിനിഷ്ഠമായ നിയമപാലനത്തിലൂടെയും നല്ല ശീലങ്ങളും പെരുമാറ്റരീതികളും പൗരന്മാര്‍ക്ക് പകര്‍ന്നു നല്കിക്കൊണ്ടാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

3. രാജ്യത്തെ ഏകോപിപ്പിക്കുക
കൂട്ടായ്മ വളര്‍ത്തിക്കൊണ്ടും, അതിന്‍റെ മതേതരത്വം സംരക്ഷിച്ചുകൊണ്ടുമാണ് രാജ്യത്തെ ഏകോപിപ്പിക്കേണ്ടത്. നാട്ടില്‍ കൂട്ടായ്മ വളരണം, അതില്‍ എല്ലാവരും പങ്കുകാരാവണം എന്ന വീക്ഷണം പാപ്പാ വിവരിച്ചു. കാരണം മാതൃഭൂമി നമുക്ക് അവകാശമായി കൈമാറി കിട്ടിയിട്ടുള്ളതാണ്. ഇന്നത്തെ ഉപയോഗത്തിനു മാത്രമല്ല, ഭാവി തലമുറയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ അത് സംരക്ഷിക്കുകയും സൂക്ഷിക്കുകയും വേണമെന്ന ആശയം പാപ്പാ പങ്കുവച്ചു.

4. ജന്മഭൂമിയെ ഫലസമ്പന്നമാക്കുക
പാപ്പാ തന്‍റെ ഇഷ്ടകവി, ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ഫ്രാന്‍സിസ് ലൂയി ബെര്‍ഡാര്‍ഡസിനെ, പ്രസിഡന്‍റുമായുള്ള സംഭാഷണത്തില്‍ വീണ്ടും ഉദ്ധരിച്ചു.
ചെടി പുഷ്പിക്കുന്നത് ഭൂമിയില്‍ മറഞ്ഞിരിക്കുന്ന അതിന്‍റെ വേരുകള്‍ മൂലമാണ്. അതിനാല്‍ സാമൂഹിക ജീവിതത്തിന്‍റെ ഉള്‍ക്കാമ്പ് അറിയുവാന്‍ നാം അതിന്‍റെ വേരുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ജീവിതത്തില്‍ ഓരോരുത്തരും ജന്മനാടിന്‍റെ വേരുകളിലേയ്ക്ക് ഇറങ്ങിച്ചെന്നും അതിന്‍റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ടും  നമ്മുടെ ജീവിത പരിസരങ്ങളെ വളര്‍ത്തുവാന്‍ സഹോദരങ്ങളോടും സഹജീവികളോടും സഹാനുഭാവമുള്ളവരായി ജീവിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഹോര്‍ഹെ ഡ്രാഗന്‍, വീണ്ടും മറ്റൊരു ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍റെ “ജന്മനാടു മരിക്കാതിരിക്കട്ടെ” എന്ന ഗ്രന്ഥം പറയുന്നതു പ്രകാരം “മക്കളുടേതായ വാത്സല്യത്തോടെ അതിനെ നമുക്കു സ്നേഹിക്കാം…” എന്ന്  ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

പാപ്പായുടെ പ്രഭാഷണം
പൂര്‍ണ്ണരൂപം സ്പാനിഷില്‍ ലഭിക്കാന്‍ :
Original discourse was in Spanish.
http://www.vatican.va/content/francesco/es/speeches/2020/october/documents/papa-francesco_20201024_presidente-governo-spagna.html
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2020, 08:44