തിരയുക

Vatican News
2019.09.18 Il Papa con il Consiglio dei Cardinali 2019.09.18 Il Papa con il Consiglio dei Cardinali  (© Vatican Media)

നവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘം ‘ഓണ്‍-ലൈനി’ല്‍ സംഗമിച്ചു

പാപ്പാ ഫ്രാന്‍സിസ് പേപ്പല്‍ വസതിയില്‍നിന്നും കണ്ണിചേര്‍ന്നു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സഭാനവീകരണത്തിനുള്ള സംഗമം
കൊറോണ വൈറസ് ബാധമൂലം തടസ്സപ്പെട്ട,  എല്ലാ മൂന്നാം മാസങ്ങളിലും വത്തിക്കാനില്‍ സംഗമിച്ചിരുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനമാണ് ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഒക്ടോബര്‍ 13-Ɔο തിയതി ചൊവ്വാഴ്ച സമ്മേളിച്ചത്. റോമന്‍ കൂരിയയുടെ നവീകരണം സംബന്ധിച്ച അപ്പസ്തോലിക പ്രബോധനത്തിന്‍റെ കരടുരൂപം പരിശോധനയ്ക്കായി ചേര്‍ന്ന  
34-Ɔമത്തെ സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാന്താമാര്‍ത്തയില്‍നിന്നും പൂര്‍ണ്ണമായും പങ്കെടുത്തു.

2. ഇന്ത്യയുടെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസും
മറ്റു കര്‍ദ്ദിനാളന്മാരും

a) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍,
b) ഹോണ്ടൂരാസിലെ തെഗൂചിഗാല്പാ അതിരൂപതാദ്ധ്യക്ഷന്‍
കര്‍ദ്ദിനാള്‍ ഓസ്കര്‍ റോഡ്രിഗ്സ് മരദിയാഗാ,
c) ജര്‍മ്മനിയിലെ മൊനാക്കൊ-ഫ്രെയ്സിങ് അതിരൂപതാദ്ധ്യക്ഷന്‍ റെയ്നാര്‍ഡ് മാക്സ്,
d) അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍ പാട്രിക് ഷോണ്‍ ഓ-മാലി, കപ്പൂച്ചിന്‍,
e) വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രസിഡന്‍റ് ജുസേപ്പെ ബെര്‍ത്തേലോ,
f) മുമ്പൈ അതിരൂപതാദ്ധ്യക്ഷനും ഭാരതത്തിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ പങ്കെടുത്തു.
g) കൂടാതെ സെക്രട്ടറിമാരായ അല്‍ബാനോ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് മര്‍ചേലോ സെമെറാരോ
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉദ്യോഗസ്ഥന്‍,
ബിഷപ്പ് മാര്‍ക്കോ മെലീനോ എന്നിവരും വത്തിക്കാനിലെ ഓഫിസില്‍നിന്നും ലിങ്കില്‍ കണ്ണിചേര്‍ന്നു.
കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ 33-Ɔο സംഗമം വത്തിക്കാനില്‍ നടന്നത് കൊറോണകാലത്തിനു മുന്‍പ്, 2020 ഫെബ്രുവരി 17-മുതല്‍ 19-വരെ തിയതികളിലായിരുന്നു.

3. ഭരണപരമായും സാമ്പത്തികമായും
മുന്നേറുന്ന നവീകരണങ്ങള്‍ 

സഭയുടെ ഭരണകാര്യങ്ങള്‍ സംബന്ധിച്ച പുതിയ അപ്പസ്തോലിക പ്രബോധനത്തിന്‍റെ പണിപ്പുരയിലായിരുന്നു  ഈ ഏകദിന ഓണ്‍-ലൈന്‍ സംഗമം. കര്‍ദ്ദിനാള്‍ സംഘത്തിനൊപ്പം വത്തിക്കാന്‍റെ വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രബോധനത്തിന്‍റെ പരിശോധന പൂര്‍ത്തിയായാല്‍, 1988-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് പ്രബോധിപ്പിച്ചിട്ടുള്ള “പാസ്തോര്‍ ബോനൂസ്” (Pastor Bonus), ‘നല്ലിടയന്‍’ എന്ന പ്രബോധനത്തിന്‍റെ പരിഷ്ക്കരണവും, അതിനു പകരംവയ്ക്കുന്നതുമായിരിക്കും റോമന്‍ കൂരിയയുടെ നവീകരണ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ കാലികമായ ഈ പ്രബോധനം.  ഭരണപരമായും സാമ്പത്തികമായും സഭാനവീകരണം   ഇപ്പോള്‍  പുരോഗമിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍റെ നവീകരിച്ച ഭരണഘടന തയ്യാറാക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് ഒക്ടോബര്‍ 13-ന് വൈകുന്നേരം ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ അടത്ത സംഗമം ഡിസംബറില്‍ വീണ്ടും “ഓണ്‍-ലൈനില്‍”തന്നെ ചേരുമെന്ന് പ്രസ്സ് ഓഫീസ് അറിയിച്ചു.
 

14 October 2020, 14:59