തിരയുക

VATICAN-RELIGION-POPE-AUDIENCE VATICAN-RELIGION-POPE-AUDIENCE 

സാമൂഹിക അതിരുകള്‍ ഭേദിച്ച് വൈറസ്സിനെ പ്രതിരോധിക്കാം

പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്താധാരകള്‍...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. മതത്തിന്‍റെയും വംശീയതുടെയും
അതിരുകള്‍ ഇല്ലാതാക്കാം

പ്രതിസന്ധിയുടെ ഇക്കാലഘട്ടത്തില്‍ വംശീയതയും മതവിദ്വേഷവും വെടിഞ്ഞ് എല്ലാവരെയും സ്നേഹത്തില്‍ ആശ്ലേഷിക്കുന്ന ഒരു സാകല്യസംസ്കൃതിക്കായി പരിശ്രമിക്കണമെന്ന് സെപ്തംബര്‍ 9-Ɔο തിയതി ബുധനാഴ്ച മാധ്യമശ്രൃംഖലകളില്‍ കണ്ണിചേര്‍ത്ത 2 ഉണര്‍ത്തു ചിന്തകളിലൂടെ പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തത്.

2. വകഭേദം അറിയാത്ത വൈറസ്
അതിരുകളോ അതിര്‍ത്തിയോ, സാംസ്കാരികമോ രാഷ്ട്രീയമോ ആയ വകഭേദങ്ങളോ തിരിച്ചറിയാത്ത കൊറോണ വൈറസിനെ അഭിമുഖീകരിക്കേണ്ടത് മനുഷ്യര്‍ തമ്മില്‍ അതിരുകളോ വേലികളോ വകഭേദങ്ങളോ ഇല്ലാതെ, സ്നേഹത്തോടും സൗഹൃദത്തോടും കൂടിയായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. #പൊതുകൂടിക്കാഴ്ച

3. ഭൂമിയാകുന്ന നമ്മുടെ പൊതുഭവനം
പൊതുനന്മയ്ക്ക് എല്ലാവരുടേയും പങ്കാളിത്തം ആവശ്യമാണ്. ആരും മാറിനില്ക്കാതെ എല്ലാവരും അവരവരുടെ പങ്ക് സംഭാവന ചെയ്യുകയാണെങ്കില്‍, സാമൂഹികവും ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ പരിസ്ഥിതിയോടുപോലും താദാത്മ്യം പ്രാപിച്ചുകൊണ്ട് നല്ല ബന്ധങ്ങള്‍ പുനര്‍സ്ഥാപിക്കുവാനും, നമ്മുടെ പൊതുഭവനമായ  ഭൂമിയില്‍ വകഭേദമില്ലാത്ത കൂട്ടായ്മ വളര്‍ത്തുവാനും കഴിയുമെന്ന് പാപ്പാ പ്രസ്താവിച്ചു. #പൊതുകൂടിക്കാഴ്ച
 

11 September 2020, 15:41