തിരയുക

JAPAN-RELIGION-POPE JAPAN-RELIGION-POPE 

ലോക സമാധാനദിനത്തില്‍ പാപ്പാ പങ്കുവച്ച ഒറ്റവരി ചിന്തകള്‍

സെപ്തംബര്‍ 21-Ɔο തിയതി യുഎന്‍ ആചരിച്ച ലോക സമാധാനദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ‍സാമൂഹ്യശ്രൃംഖല സന്ദേശങ്ങള്‍ :

“ദൈവത്തില്‍നിന്നുള്ള നമ്മു‌ടെ പൊതുവായ ഉല്പത്തിയെ ആധാരമാക്കി നാം സാഹോദര്യത്തിന്‍റെ വഴിയെ ചരിക്കേണ്ടിയിരിക്കുന്നു. സമാധാനവാഞ്ഛ എല്ലാ മനുഷ്യഹൃദയങ്ങളിലും ആഴമായി പതിഞ്ഞിരിക്കുന്നു. അതിനാല്‍ സമാധാനത്തിനു ചേരാത്തതൊന്നും നാം സ്വീകരിക്കരുത്.” #സമാധാനം

“അനുരഞ്ജന ശ്രമങ്ങള്‍ ക്ഷമയും വിശ്വാസവും ആവശ്യപ്പെടുന്നു. അതിനാല്‍ പ്രത്യാശവയ്ക്കാതെ നമുക്കു സമാധാനം കൈവരിക്കാനാവില്ല.” #സമാധാനം

ഇംഗ്ലിഷ്, അറിബ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശങ്ങള്‍ പങ്കുവച്ചു.

We need to pursue a genuine fraternity based on our common origin from God. The desire for #peace lies deep within the human heart, and we should not resign ourselves to seeking anything less than this.
علينا أن نحقّق أخوة حقيقية، تقوم على أساسها المشترك في الله. إن الرغبة في السلام مدرجة بعمق في قلب الإنسان ولا يجب أن نقبل بأقل من ذلك.

The journey of reconciliation calls for patience and trust. #Peace will not be obtained unless it is hoped for.
إن مسيرة المصالحة تتطلّب الصبر والثقة، والسلام لا يتحقّق ما لم نرجوه.
 

Translation : fr william nellikal 

21 September 2020, 13:53