തിരയുക

2020.07.15 Giovanni Paolo I, Papa Luciani 2020.07.15 Giovanni Paolo I, Papa Luciani 

“പാപ്പാ ലൂചിയാനി” കടന്നുപോയിട്ട് 42 വർഷങ്ങൾ

പാപ്പായുടെ കലാതീതമായ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുവാന്‍ വത്തിക്കാന്‍ ശാസ്ത്ര കമ്മിറ്റി രൂപീകരിച്ചു.

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കര

1. സ്ഥാനാരോഹണവാര്‍ഷികവും
ആസന്നമാകുന്ന ചരമവാര്‍ഷികവും

42 വർഷങ്ങൾക്ക് മുമ്പ് 1978 ആഗസ്റ്റ് 26-നാണ് കർദിനാൾ അൽബിനോ ലൂചിയാനി കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തിൽ ഏറ്റവും കുറച്ചുനാൾ മാത്രം, അതായത് വെറും 34 ദിവസങ്ങൾ മാത്രമേ ജോൺ പോൾ ഒന്നാമന് പത്രോസിന്‍റെ പരമാധികാരത്തില്‍ സഭയെ ഭരിക്കാൻ സാധിച്ചുള്ളൂ. 1978 സെപ്തംബർ 28-ന് പാപ്പാ ഇഹലോകവാസം വെടിഞ്ഞു.

2. ജീവിതം ഹ്രസ്വമായിരുന്നെങ്കിലും
ജീവിതസാക്ഷ്യം വളരെ വലുതായിരുന്നു

 വെനീസിന്‍റെ പാത്രിയാര്‍ക്കിസും മെത്രാപ്പോലീത്തയുമെന്ന നിലയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍  പങ്കെടുത്ത കര്‍ദ്ദിനാള്‍ അല്‍ബീനോ ലൂചിയാനിയുടെ കാഴ്ചപ്പാടുകൾ സവിശേഷമാണ്. അവ പഠിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് വത്തിക്കാന്‍ ശാസ്ത്ര കമ്മിറ്റിക്ക് രൂപം നല്കിയത്. ജോണ്‍ പോള്‍ ഒന്നാമന്‍ ഫൗണ്ടേഷന്‍റെ ഭാഗമായിട്ടായിരിക്കും ഈ കമ്മിറ്റി പ്രവര്‍ത്തിക്കുവാന്‍ പോകുന്നതെന്ന് കമ്മിറ്റിയംഗങ്ങളെ പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ അറിയിച്ചു.

3. കൗണ്‍സിലിലെ ക്രാന്തദര്‍ശി
ലോകത്തിൽ വ്യാപകമായിക്കൊണ്ടിരുന്ന അശുഭാപ്തി വിശ്വാസത്തിനെതിരെയും, സാർവത്രിക സഭയുടെ സമഗ്രവീക്ഷണത്തെക്കുറിച്ചും, ആരാധനാക്രമ പരിഷ്ക്കരണത്തെക്കുറിച്ചും, മതസ്വാതന്ത്ര്യത്തെക്കുറിച്ചും, കത്തോലിക്കരല്ലാത്തവരുടെ അവകാശങ്ങളെ സംബന്ധിച്ചും, മതബോധനത്തിനു നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും കർദിനാൾ അൽബിനോ ലൂചിയാനിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ രചനകള്‍ വ്യക്തമാക്കുന്നു.

പാപ്പായുടെ അത്യപൂര്‍വ്വ ദാര്‍ശനികത
വിലയിരുത്തുവാനും പഠിക്കുവാനും ശാത്രക്കമ്മിറ്റി
ആഗസ്റ്റ് 26-ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പരോളിന്‍ ശാത്രക്കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

a) പ്രൊ.കാർലോ ഒസോള (ഫിലോളജി, കോളേജ് ഓഫ് ഫ്രാൻസ്), പ്രൊ.ഡാരിയോ വിതാലി (ഡോഗ്മാറ്റിക് തിയോളജി വിഭാഗം ഡയറക്ടർ, പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, റോം),

b) മോൺ.ഗിൽഫ്രെഡോ മാരെൻഗോ (പൊന്തിഫിക്കൽ ജോൺ പോൾ II തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസ് വൈസ് പ്രസിഡന്റ്, റോം),
   
c)  പ്രൊ.മൗറോ വെലാത്തി (ജോൺ XXIII ഫൗൺണ്ടേഷൻ ഫോർ റിലീജിയസ് സയൻസിന്‍റെ സഹകാരി), ഫാ.ഡിയേഗോ സാർട്ടോറെല്ലി ( വെനീസിലെ ലൈബ്രറിയുടെയും പാത്രിയാർക്കേറ്റിന്‍റെ ചരിത്ര ശേഖരവകുപ്പിന്റെയും ഡയറക്ടർ),

d)  ഡോ.ലോറിസ് സെറാഫീനി (ആർക്കൈവിസ്റ്റ്, അൽബീനോ ലൂചിയാനി മ്യൂസിയം ഡയറക്ടർ) എന്നിവരടങ്ങിയ സമിതിയിൽ, ബിഷപ്പ് സെർജിയോ പഗാനോ (വത്തിക്കാന്റെ അപ്പോസ്തലിക് ആർക്കെവിന്‍റെ പ്രീഫെക്ട്) യും, ഫാ.ചെസാരേ പസീനി (വത്തിക്കാന്റെ അപ്പോസ്തലിക് ലൈബ്രറി പ്രീഫെക്ട്).

ജോൺ പോൾ ഒന്നാമൻ ഫൗണ്ടേഷന്‍
ഫ്രാൻസിസ് പാപ്പാ ഫെബ്രുവരി 17-ന് നൽകിയ ഡിക്രിയിലൂടെ ജോൺ പോൾ ഒന്നാമൻ ഫൗണ്ടേഷന് രൂപം നൽകിയിരുന്നു.  പാപ്പാ ലൂചിയാനിയുടെ ചിന്തകളും അജപാലനരീതികളും വിലപ്പെട്ടതാണെന്നും, അതിനാല്‍ അവ പഠിച്ച്, പ്രചരിപ്പിക്കുകയാണ് ഫൗണ്ടേഷന്‍റെ ലക്ഷ്യംമെന്നും പാപ്പാ പ്രഖ്യാപന ഡിക്രിയില്‍ വ്യക്തമാക്കിയിരുന്നു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പ്രസിഡന്‍റും, ഡോ. സ്റ്റെഫാനിയ ഫലാസ്ക വൈസ് പ്രസിഡന്റും, കർദിനാൾ ബെനിയാമീനോ സ്റ്റേല, ആർച്ച് ബിഷപ്പ് അന്ത്രെയാ ചേല്ലി, ഫാ.ഡേവിഡ് ഫിയോക്കോ, ഡോ. ലീനാ പേട്രി, ഡോ. അൽഫോൻസോ കോട്ടെറൂച്ചിയോ എന്നിവരടങ്ങുന്നതാണ് ഫൗണ്ടേഷന്‍റെ അഡ്മിനിസ്ട്രേറ്റീവ് സമിതി.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2020, 14:06