കുടുംബങ്ങളെക്കുറിച്ച് അജപാലകര്‍ കൂടുതല്‍ കരുതലുള്ളവരാകണം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പ്രായമായവരുടെ അജപാലന പരിചരണം
പ്രായമായവരും വ്രണിതാക്കളുമായവരുടെ അജപാലന പരിചരണം കൂടുതല്‍ ഉറപ്പുവരുത്തണമെന്ന് അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സന്ദേശം ആവശ്യപ്പെട്ടു. തെക്കെ അമേരിക്കന്‍ രാജ്യമായ കൊളംബിയായുടെ തലസ്ഥാന നഗരമായ ബഗോട്ടായില്‍ സമ്മേളിച്ചിരിക്കുന്ന ദേശീയ മെത്രാന്‍ സംഘത്തിന്‍റെ 110-Ɔമത് സംഗമത്തിന് ജൂലൈ 9-Ɔο തിയതി അയച്ച ഹ്രസ്വവീഡിയോ സന്ദേശത്തിലാണ്, സംഘത്തിന്‍റെ ഉപകാര്യദര്‍ശി, ഗബ്രിയേല ഗംബിനോ ഈ അഭ്യര്‍ത്ഥന നടത്തിയത്.
2. ദമ്പതികളെ പിന്‍തുണയ്ക്കണം
യുവജനങ്ങളെ വൈവാഹിക ജീവിതത്തിന് ഒരുക്കുകയും അവരെ തുടര്‍ന്നും കുടുംബജീവിതത്തില്‍ അനുധാവനംചെയ്യുന്ന പാഠ്യപദ്ധതിയുടെ ഭാഗമായി ദമ്പതികളെ ദാമ്പത്യത്തിന്‍റെ നല്ല പ്രയോക്താക്കളാക്കി രൂപപ്പെടുത്തുവാന്‍ അജപാലകര്‍ കരുതലും ശ്രദ്ധയും കാണിക്കണമെന്ന് ഗബ്രിയേല സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളെ നയിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതും അജപാലകരുടെ ധര്‍മ്മമാണെന്നും, ഒപ്പം കുടുംബങ്ങളിലെ പ്രായമായവരുടെയും വ്രണിതാക്കളായവരുടെയും അനുദിന ആവശ്യങ്ങളില്‍ ഒരു സ്നേഹസമര്‍പ്പണം കുടുംബങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കും വിധം ദമ്പതികളെ രൂപപ്പെടുത്തുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണെന്നും സന്ദേശത്തില്‍ ഗബ്രിയേല പ്രസ്താവിച്ചു.
3. കുടുംബം സ്നേഹത്തിന്‍റെ സ്രോതസ്സ്
പ്രതിസന്ധികളുടെ ഈ കാലഘട്ടത്തില്‍ ലോകത്തിനു മുന്നില്‍ കുടുംബങ്ങളുടെ അജപാലന ശുശ്രൂഷ വര്‍ദ്ധിച്ചൊരു വെല്ലുവിളിയായി മാറുകയാണെന്ന് ഗബ്രിയേല, കൊളംമ്പിയയുടെ ദേശീയ ഭാഷയായ സ്പാനിഷില്‍ അയച്ച സന്ദേശത്തില്‍ സൂചിപ്പിച്ചു. കുടുംബം എന്നാല്‍ ക്ലേശങ്ങളുടെയും പ്രയാസങ്ങളുടെയും കേന്ദ്രമെന്നല്ല, സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും, ദൈവവിളിയുടെയും ആനന്ദവഴികളുടെയും സ്രോതസ്സെന്ന് തെളിയിക്കുന്ന വിധത്തില്‍ ജീവിക്കാന്‍ യുവദമ്പതികളെ വാര്‍ത്തെടുക്കുവാനുള്ള വലിയ ഉത്തരവാദിത്ത്വവും വെല്ലുവിളിയും അജപാലകര്‍ക്കുണ്ടെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ പ്രഥമ വനിത ഉപകാര്യദര്‍ശിയും കുടുംബിനിയുമായ ഗബ്രിയേല ഗംബീനോ പ്രാര്‍ത്ഥനാശംസകളോടെ സന്ദേശം ഉപസംഹരിച്ചത്.
To see the original message in Spanish video : http://www.laityfamilylife.va/content/laityfamilylife/it/news/2020/videomessaggio-del-sottosegretario-gambino-alla-conferenza-episc.html