സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താ കാര്യാലയം വെള്ളിയാഴ്ച്ചയാണ് പാപ്പായുടെ ഈ നിയമനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വത്തിക്കാൻ അപ്പോസ്‌തോലിക് ലൈബ്രറി ഓഫീസ് മേധാവിയായി നിയമിതയായ ഡോ. റഫയെല്ലാ വിൻചെന്തി ഇതിനു മുൻപ് ലൈബ്രറി സെക്രട്ടറിയായി സേവനം ചെയ്തിരുന്നു.
സാമ്പത്തിക വിവര നിർവാഹക സമിതിയുടെ ( Vatican’s Financial Information Authority (AIF) അംഗമായാണ് പാപ്പാ നിയമിച്ച പ്രൊഫ. അന്തോനെല്ലാ ഷാരോണെ അലിബ്രാന്തി ഇറ്റലിയിലെ മിലാനിലുള്ള സേക്രഡ് ഹാർട്ട് കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. കൂടാതെ മിലാൻ അഭിഭാഷക സമിതി അംഗം, സാമ്പത്തിക ശാസ്ത്ര, നിയമ അദ്ധ്യാപകരുടേയും സംഘടനയുടെ അദ്ധ്യക്ഷ, കത്തോലിക്കാ നിയമവിദഗ്‌ദ്ധർക്കായുള്ള യൂണിയൻ അംഗം എന്ന നിലകളിലും പ്രവര്‍ത്തിക്കുന്നു.