പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കളുടെ ഭരണനിർവ്വാഹക സെക്രട്ടറിയായി ഡോ: ഫാബിയോ ഗാസ്പരീനിയെ പാപ്പാ നിയമിച്ചു.
തിങ്കളാഴ്ച്ചയാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ ഈ ദൗത്യത്തിലേക്ക് നിയമിച്ചത്.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
1961 ഒക്ടോബർ 17 ന് റോമിൽ ജനിച്ച ഡോക്ടർ ഫാബിയോ ഗാസ്പരീനി ഓഡിറ്ററും ചാർട്ടേഡ് അക്കൗണ്ടന്റുമാണ്. കൂടാതെ അദ്ദേഹം ധനതത്വശാസ്ത്രത്തിലും, വാണിജ്യശാസ്ത്രത്തിലും ബിരുദധാരിയാണ്. വിവിധ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ആസ്തി നിർവ്വഹണ,(Assert Management), സുരക്ഷാ നിയന്ത്രണ സേവന സ്ഥാപനങ്ങൾ തുടങ്ങിയ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിൽ ഓഡിറ്റർ, ഉപദേഷ്ടാവ് എന്നീ നിലകളിൽ 25ലേറെ വർഷങ്ങള്‍ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.
16 June 2020, 13:35