ബ്രസീലിലെ സാൻ പാവുളൊ രൂപതയുടെ മെത്രാനെ പാപ്പാ ഫോണിൽ വിളിച്ചു
കോവിഡ് മഹാമാരി ബാധിച്ച രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനയിൽ തന്റെ ആകാംക്ഷ അറിയിച്ചു കൊണ്ടാണ് പാപ്പാ കർദിനാൾ ഓഡിലോ പേദ്രോ ഷെററെ ഫോണിൽ വിളിച്ചത്.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മേയ് 9 ആം തിയതി തന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ച പാപ്പയുടെ വിളിയിലും കോവിഡ് 19 പകരുന്നതിൽ ബ്രസീലിനോടു പാപ്പയ്ക്കുള്ള കരുതലും, വീടില്ലാത്തവരോടും പാവപ്പെട്ടവരോടുമുള്ള തന്റെ പ്രത്യേക ശ്രദ്ധയും പങ്ക് വെച്ച പാപ്പാ പകർച്ചവ്യാധി തടയാൻ വേണ്ട നടപടികളെക്കുറിച്ചും അന്വോഷിച്ചതായും കർദിനാൾ ഓഡിലോ പേദ്രോ വെളിപ്പെടുത്തി. തന്റെ പ്രാർത്ഥനയും, സാമീപ്യവും അറിയിച്ച പാപ്പാ അപ്പോസ്തലീകാശീർവ്വാദം നൽകാൻ തന്നോടാവശ്യപ്പെട്ടെന്നും, അവസാനം പാപ്പയ്ക്കു വേണ്ടി പ്രാർത്ഥനയും അഭ്യർത്ഥിച്ചുവെന്നും കർദിനാൾ അറിയിച്ചു. ബ്രസീലിൽ ഏറ്റവും കൂടുതൽ രോഗബാധിതയും, മരണവും സംഭവിച്ച സംസ്ഥാനമാണ് സാൻ പാവുളൊ. 3,206 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനാൽ അവിടെ മേയ് 31 വരെ സാമൂഹ്യാകലം പാലിക്കാനുള്ള നിർദ്ദേശം നീട്ടിയിട്ടുണ്ട്.
11 May 2020, 07:35