തിരയുക

Vatican News
2020.05.27 Beato Cesare de Bus 2020.05.27 Beato Cesare de Bus 

വിശുദ്ധിയുടെ പടവുകള്‍ കയറുന്ന ധീരരായ പ്രേഷിതര്‍

വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ വിശുദ്ധരുടെ കാര്യങ്ങള്‍ സംബന്ധിച്ച പുതിയ ഡിക്രി :

- ഫാദര്‍ വില്യം   നെല്ലിക്കല്‍ 

1. ഡിക്രി ചുരുക്കത്തില്‍
മെയ് 26-Ɔο തിയതി കര്‍ദ്ദിനാള്‍ ബെച്യൂ സമര്‍പ്പിച്ച ‍ഡിക്രി പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് ഒപ്പുവച്ചതോടെയാണ് ആഗോളസഭയില്‍ 3 വാഴ്ത്തപ്പെട്ടവരുടെ മാദ്ധ്യസ്ഥ്യത്തില്‍ നടന്ന അത്ഭുത രോഗശാന്തികളും, 3 ധന്യാത്മാക്കളുടെ മാദ്ധ്യസ്ഥശക്തിയാല്‍ നടന്ന അത്ഭുതങ്ങളും പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചത്. കൂടാതെ 6 ദൈവദാസരുടെ രക്തസാക്ഷിത്വവും, ദൈവദാസനായ മറ്റൊരു ഫ്രഞ്ച് മിഷണറിയുടെ വീരോചിതപുണ്യങ്ങളും പാപ്പാ ഫ്രാന്‍സിസ് അതേ ഡിക്രിയില്‍ അംഗീകരിക്കുകയുണ്ടായി.

2. പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ച ഡിക്രിയിലെ
വാഴ്ത്തപ്പെട്ടവര്‍

a) ക്രിസ്തീയ പ്രബോധനങ്ങളുടെ സന്ന്യാസ സഭയുടെ (Doctrinaries) സ്ഥാപകനായ ഫ്രഞ്ചുകാരന്‍ വാഴ്ത്തപ്പെട്ട ചെസാരെ ബസിന്‍റെ (1544-1607) മാദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തി അംഗീകരിച്ചു.

b) ഫ്രഞ്ചുകാരനും ഇടവകവൈദികനുമായ വാഴ്ത്തപ്പെട്ട കാര്‍ളോ ദി ഫൊക്കോള്‍ഡിന്‍റെ (1858-1916) മാദ്ധ്യസ്ഥ്യത്തില്‍ നടന്ന അത്ഭുതരോഗശാന്തി അംഗീകരിച്ചു.

c) തിരുക്കുടുംബത്തിന്‍റെ എളിയ ദാസികളുടെ സന്ന്യാസസഭയുടെ സഹസ്ഥാപകയും ആദ്യത്തെ സഭാധികാരിയുമായിരുന്ന ഇറ്റലി സ്വദേശിയായ വാഴ്ത്തപ്പെട്ട മരിയ ഡോമിനിക് മൊന്തോവാന്നിയുടെ (1862-1934) മാദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുതരോഗശാന്തി അംഗീകരിച്ചു.

3. ഡിക്രിയിലെ ധന്യാത്മാക്കള്‍
a) ഇടവക വൈദികനും കൊളംമ്പസ്സിന്‍റെ യോദ്ധാക്കളുടെ സന്ന്യാസ സഖ്യത്തിന്‍റെ സ്ഥാപകനുമായ അമേരിക്കന്‍ ഐക്യനാടുകള്‍ സ്വദേശി, ധന്യനായ മിഷേള്‍ മാക്ഗിവ്നിയുടെ മദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി അംഗീകരിച്ചു (185-1890).

b) വിശ്വാസ പ്രചാരണത്തിന്‍റെയും സജീവ ജപമാല സഖ്യത്തിന്‍റെയും ( (Community for Propagation of Faith & Living Rosary) സ്ഥാപകയായ ഫ്രഞ്ചുകാരി ധന്യയായ പൗളീന മരിയ ജാര്‍ക്കോട്ടിന്‍റെ മദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി അംഗീകരിച്ചു (1799-1862).

4. വീരോചിതപുണ്യങ്ങളുള്ള ദൈവദാസര്‍
a) ഇറ്റലിക്കാരും സിസ്റ്റേഴ്സിയന്‍ (Cistercian) സഭാംഗങ്ങളുമായ ദൈവദാസര്‍ സൈമണ്‍ കര്‍ദോണിന്‍റെയും അദ്ദേഹത്തിന്‍റെ 5 സഹചരന്മാരുടെയും കാസാമാരിയില്‍വച്ചുള്ള മരണം വിശ്വാസത്തെപ്രതിയുള്ള രക്തസാക്ഷിത്വമെന്ന് അംഗീകരിച്ചു (c.1713-+1799).

b) ഫ്രാന്‍സിസ്ക്കന്‍ സംഭാംഗമായ (Friar Minor) വൈദികന്‍, ഇറ്റലിക്കാരന്‍ കോസ്മ സ്പെസ്സോത്തൊയുടെ എല്‍-സാല്‍വദോറിലെ മരണം വിശ്വാസത്തെപ്രതിയുള്ള രക്തസാക്ഷിത്ത്വമെന്ന് അംഗീകരിച്ചു (c.1899-1980).

c) ഇന്ത്യയില്‍ പോണ്ടിച്ചേരിയിലും കോയമ്പത്തൂരിലും  മിഷണറിയായിരുന്ന ഫ്രഞ്ചുകാരനും ആഫ്രിക്കന്‍ മിഷന്‍ സൊസൈറ്റിയുടെ സ്ഥാപകനുമായ ദൈവദാസന്‍, ബിഷപ്പ് മെല്‍ക്കിയോര്‍ മരിയ ദി മാരിയോണ്‍ ബ്രഷിലാക്കിന്‍റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു (1813-1859).  അദ്ദേഹം  ആഫ്രിക്കയിലെ മിഷണറിയായി മരണമടഞ്ഞു.
 

27 May 2020, 13:00