വത്തിക്കാനിലെ പെന്തക്കൂസ്ത മഹോത്സവ പരിപാടികള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
പെന്തക്കൂസ്ത മഹോത്സവത്തിന്‍റെ ദിവ്യബലി
പെന്തക്കൂസ്ത മഹോത്സവനാളില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ ചെറിയ അള്‍ത്താരയില്‍ ജനരഹിതമായി ദിവ്യബലിയര്‍പ്പിക്കും. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 10 മണിക്കാണ്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന് ആയിരിക്കും പാപ്പായുടെ ദിവ്യബലി.
ത്രികാലപ്രാര്‍ത്ഥ പരിപാടി
പ്രാദേശിക സമയം മദ്ധ്യാഹ്നം 12 മണിക്ക് ത്രികാല പ്രാര്‍ത്ഥന സന്ദേശവും ആശീര്‍വ്വാദവും പതിവുപോലെ അപ്പസ്തോലിക അരമനയോടെ ജാലകത്തില്‍നിന്നും പാപ്പാ നിര്‍വ്വഹിക്കും. പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ വത്തിക്കാനിലെ ചത്വരത്തില്‍ പ്രവേശിക്കുമെങ്കില്‍ നിയമം ആവശ്യപ്പെടുന്ന സാമൂഹിക അകലവും മറ്റു നിബന്ധനകളും പാലിച്ചുകൊണ്ടായിരിക്കും പങ്കെടുക്കുന്നതെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.
ദിവ്യബലിയും ത്രികാല പ്രാര്‍ത്ഥനയും
തത്സമയ സംപ്രേഷണം
പാപ്പായുടെ രാവിലത്തെ ദിവ്യബലിയും, മദ്ധ്യാഹ്നം 12 മണിക്ക് നടത്തപ്പെടുന്ന ത്രികാലപ്രാര്‍ത്ഥനശുശ്രൂഷയും വത്തിക്കാന്‍ മാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുമെന്ന് പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു.