തിരയുക

കർദ്ദിനാൾ മിഹേൽ ആംഹെൽ അയൂസൊ ഗിസോത്ത് (Miguel Ángel Ayuso Guixot), മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മിഹേൽ ആംഹെൽ അയൂസൊ ഗിസോത്ത് (Miguel Ángel Ayuso Guixot), മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമതിയുടെ അദ്ധ്യക്ഷൻ 

പണത്തിൻറെയും ലാഭത്തിൻറെയും നിയമങ്ങൾ പിൻചെല്ലാത്ത മാറ്റം!

കഠിന പ്രഹരമേറ്റിരിക്കുന്ന നരകുലത്തോടു ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും സാഹോദര്യാരൂപിയിലുള്ള ഐക്യത്തിൽ സാധിക്കട്ടെയെന്ന് കർദ്ദിനാൾ മിഹേൽ ആംഹെൽ അയൂസൊ ഗിസോത്ത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്നുയരുന്ന വെല്ലുവിളികളെ നേരിടുന്നതിന് “പ്രത്യാശയുടെ സംക്രമണം” വ്യാപിക്കണമെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മിഹേൽ ആംഹെൽ അയൂസൊ ഗിസോത്ത് (Miguel Ángel Ayuso Guixot).

ഇസ്ലാം വിശ്വാസികളുടെ റംസാൻ പുണ്യമാസത്തിലെ നോമ്പാചരണത്തെ അധികരിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം കോവിദ് 19 മഹാമാരിക്കാലത്തെ റമദാൻമാസ വ്രതാനുഷ്ഠാനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇതു പറഞ്ഞത്.

ക്രൈസ്തവർക്ക് ഇക്കൊല്ലം ഉയിർപ്പുതിരുന്നാൾ എങ്ങനെ ആയിരുന്നുവോ അപ്രകാരം തന്നെയാണ് ഇത്തവണത്തെ റംസാൻ മാസത്തെ നോമ്പ് ഇസ്ലാം വിശ്വാസികൾക്കെന്ന് കർദ്ദിനാൾ ഗിസോത്ത് അഭിപ്രായപ്പെട്ടു.

കഠിന പ്രഹരമേറ്റിരിക്കുന്ന നരകുലത്തോടു ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും സാഹോദര്യാരൂപിയിലുള്ള ഐക്യത്തിൽ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുന്നു. 

പണത്തിൻറെയും ലാഭത്തിൻറെയും നിയമങ്ങൾ പിൻചെല്ലാതെയുള്ള മാറ്റത്തിന് ഒരുങ്ങാൻ നമ്മുടെ സമൂഹത്തെ സഹായിക്കുന്നതിനും മുമ്പായിരുന്നതിനെക്കാൾ മെച്ചപ്പെട്ടവരായി നാം പുറത്തുവരുന്നതിനും എക്യവും ഐക്യദാർഢ്യവും സാഹോദര്യവും പരിപോഷിപ്പിക്കാൻ ഭിന്ന മതനേതാക്കൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും കർദ്ദിനാൾ ഗിസോത്ത് പറയുന്നു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2020, 13:26