തിരയുക

ബുദ്ധ പൗര്‍ണ്ണമി, ശ്രീ ബുദ്ധ വിഗ്രഹം ബുദ്ധ പൗര്‍ണ്ണമി, ശ്രീ ബുദ്ധ വിഗ്രഹം 

വേശാഖ് ആചരണത്തിന് വത്തിക്കാൻറെ ആശംസാസന്ദേശം!

ക്രൈസ്തവ-ബൗദ്ധ പാരമ്പര്യങ്ങൾ ആദ്ധ്യാത്മികാന്വേഷണത്തിൽ സഹാനുഭൂതി, സാഹോദര്യം എന്നിവയ്ക്ക് മൂല്യം കൽപ്പിക്കുന്നു, മതാന്തരസംവാദാത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബുദ്ധ മതസ്ഥരും ക്രൈസ്തവരും സഹാനുഭൂതിയുടെയും സാഹോദര്യത്തിൻറെയും സംസ്കൃതി കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കണമെന്ന്  മതാന്തരസംവാദാത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി (PONTIFICAL COUNCIL FOR INTERRELIGIOUS DIALOGUE).

പതിവുപോലെ ഇക്കൊല്ലവും, ബുദ്ധന്‍റെ ജനനം, ബോധോദയം, മരണം എന്നിവയുടെ സംയുക്ത ഓര്‍മ്മയാചരണമായി വൈശാഖമാസത്തിലെ പൗര്‍ണ്ണമിനാളില്‍ കൊണ്ടാടപ്പെടുന്ന ബുദ്ധപൂര്‍ണ്ണിമ, അഥവാ, വേശാഖ് ആചരണത്തോടനുബന്ധിച്ച് ഈ സമിതി ബുദ്ധമതാനുയായികളായ സഹോദരങ്ങള്‍ക്കായി നല്കിയ ആശംസാസന്ദേശത്തിലാണ് ക്ഷണമുള്ളത്.

വൈശാഖ മാസത്തിലെ വെളുത്തവാവും (പൗര്‍ണമി) വിശാഖം നക്ഷത്രവും ഒത്തുചേരുന്ന ദിനമാണ് ബുദ്ധപൂര്‍ണിമയായി ആചരിക്കുന്നത്.

ക്രൈസ്തവ-ബൗദ്ധ പാരമ്പര്യങ്ങൾ ആദ്ധ്യാത്മികാന്വേഷണത്തിൽ സഹാനുഭൂതി, സാഹോദര്യം എന്നിവയ്ക്ക് കൽപ്പിക്കുന്ന മൂല്യത്തെക്കുറിച്ച് ഈ സന്ദേശം എടുത്തു പറയുന്നു.

ബനാറിസ് പട്ടുവസ്ത്രം മാറ്റി സാധാരണ സന്ന്യാസവേഷമണിഞ്ഞ ബുദ്ധനും തലമുടിയൊക്കെ വെട്ടിമാറ്റി, വിലകൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് സന്ന്യാസ വസ്ത്രം സ്വീകരിച്ച വിശുദ്ധ ഫ്രാൻസീസ് അസീസ്സിയും തമ്മിലുള്ള സാമ്യത്തെക്കുറിച്ചു പരമാർശിച്ചുകൊണ്ട് ഈ സന്ദേശം അവരുടെ മാതൃക  വിരക്തിയുടെ ഒരു ജീവിതം നയിക്കാൻ നമുക്കു പ്രചോദനമാണെന്ന് ഉദ്ബോധിപ്പിക്കുന്നു.

കോവിദ് 19 മഹാമാരിയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർക്കും അവരെ പരിചരിക്കുന്നവർക്കും വേണ്ടി  പ്രാർത്ഥിക്കാനും മതാന്തരസംവാദാത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി ഈ സന്ദേശത്തിൽ ക്ഷണിക്കുന്നു.  

 

03 April 2020, 17:35