ഇറ്റലിയുമായി ഐക്യദാർഡ്യം പ്രകടിപ്പിച്ച് പതാക പകുതി താഴ്ത്തി പരിശുദ്ധ സിംഹാസനം.
മാർച്ച് 31 ആം തിയതി വത്തിക്കാൻ വാർത്താ വിനിമയ വകുപ്പിന്റെ ഡയറക്ടർ മത്തേയോ ബ്രൂണിയാണ് ഈ വാർത്താ അറിയിച്ചത്.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറ്റലിയിലും, ലോകത്തിലും, മഹാമാരിയിൽ ഇരകളായവരോടും, അവരുടെ കുടുംബാംഗങ്ങളോടും മഹാമാരിയിൽ നിന്നും വിമുക്തരാകാൻ പോരാടുന്നവരോടും ഐക്യദാർഢ്യവും, അടുപ്പവും പ്രകടിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ഇന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പതാക കൊടിമരത്തിന്റെ മുകളിൽ നിന്നിറക്കി പകുതിയിൽ പ്രദർശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇറ്റലിയിലെ എല്ലാ മുനുസിപ്പാലിറ്റകളിലും പതാക ഇങ്ങനെ പ്രദർശിപ്പിക്കുകയും കൊറോണാ വൈറസ് അണുബാധയേറ്റ് മരണമടഞ്ഞവരെ ഒരു നിമിഷം നിശബ്ദമായി അനുസ്മരിക്കുകയും ചെയ്തു.
01 April 2020, 11:36