തിരയുക

Vatican News
2019 chrism mass in St. Peter's Basilica 2019 chrism mass in St. Peter's Basilica   (Vatican Media)

പെസഹാവ്യാഴം വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങള്‍

ഏപ്രില്‍ 9 വ്യാഴം - പാപ്പാ ഫ്രാന്‍സിസിന്‍റെ പെസഹാബലിയര്‍പ്പണം - കാര്യക്രമം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. തിരുവത്താഴപൂജ
ഏപ്രില്‍ 9-Ɔο തിയതി പെസഹാവ്യാഴം, റോമിലെ സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് തിരുവത്താഴപൂജ അര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും.
അപ്പസ്തോലിക ഭദ്രാസനത്തിന്‍റെ അള്‍ത്താരയില്‍ (Altar of Apostolic Cathedra) പാപ്പാ അര്‍പ്പിക്കുന്ന ദിവ്യബലി വത്തിക്കാന്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.

2. ദിവ്യബലിയിലെ ക്രമീകരണങ്ങള്‍
ലോകത്തെ അടിയന്തിരാവസ്ഥ മാനിച്ചുകൊണ്ടു പാപ്പാ ഫ്രാന്‍സിസ് പരികര്‍മ്മികളുടെ സഹായത്തോടെ മാത്രമായിരിക്കും ദിവ്യബലി അര്‍പ്പിക്കുന്നത്. ദിവ്യകാരുണ്യ പ്രദക്ഷിണമോ, ദിവ്യകാരുണ്യ ആരാധനയോ ഉണ്ടിയിരിക്കുന്നതല്ല.

3. പൗരോഹിത്യകൂട്ടായ്മയുടെ ബലിയര്‍പ്പണം
പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള റോമാരൂപതയിലെ വൈദികര്‍ക്കൊപ്പം അടയന്തിരാവസ്ഥയ്ക്കുശേഷം സൗകര്യാര്‍ത്ഥം ആചരിക്കുമെന്നും ഏപ്രില്‍ 8, ബുധനാഴ്ച പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

4. കുരിശും ദൈവമാതാവിന്‍റെ തിരുസ്വരൂപവും
മഹാമാരിയുടെ നിവാരണത്തിനായുള്ള മാര്‍ച്ച് 27-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍നടന്ന പ്രാര്‍ത്ഥനയ്ക്കായി റോമിലെ സാന്‍ മര്‍ചേലോയുടെ ദേവാലയത്തില്‍നിന്നും കൊണ്ടുവന്ന പുരാതന കുരിശുരൂപവും, മേരി മേജര്‍ ബസിലിക്കയില്‍നിന്നുകൊണ്ടുവന്ന ദൈവമാതാവിന്‍റെ വര്‍ണ്ണനാചിത്രവും വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളില്‍ അള്‍ത്താരവേദിയില്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

5. തത്സമയം പങ്കെടുക്കാന്‍
a) പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുക്കര്‍മ്മങ്ങളില്‍ ധ്യാനാത്മകമായി തത്സമയംപങ്കുചേരാന്‍ വത്തിക്കാന്‍റെ ടെലിവിഷന്‍ നല്കുന്ന യൂ-ട്യൂബ് ലിങ്ക് ഉപയോഗപ്പെടുത്താം : https://www.youtube.com/watch?v=5YceQ8YqYMc

b) വത്തിക്കാന്‍ ന്യൂസ് മലയാളം വെബ് പേജ് ലിങ്ക്
https://www.vaticannews.va/ml.html

c) ഇംഗ്ലിഷ് കമന്‍ററിയോടെ ശ്രവിക്കാന്‍
വത്തിക്കാന്‍ ന്യൂസ് ഇംഗ്ലിഷ് വെബ് പേജ് ലിങ്ക്
https://www.vaticannews.va/en.html


 

09 April 2020, 08:15