തിരയുക

Vatican News
വത്തിക്കാനിലെ അപ്പോസ്തോലിക അരമന വത്തിക്കാനിലെ അപ്പോസ്തോലിക അരമന  (©Leonid Andronov - stock.adobe.com)

Rescriptum Ex audientia Santissimi വഴി ജോൺ പോൾ ഒന്നാമന്‍റെ പേരിൽ ഒരു ഫൗണ്ടേഷൻ

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ 2020 ഫെബ്രുവരി 17ന് പുറപ്പെടുവിച്ച Rescriptum Ex audientia Santissimi വഴി ജോൺ പോൾ ഒന്നാമന്‍റെ പേരിൽ ഒരു സ്ഥാപനമുയർത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജോൺപോൾ   പാപ്പാ നൽകിയ മതസാംസ്കാരീക പാരമ്പര്യം സംരക്ഷിക്കാനും, കൂടിക്കാഴ്ച്ചകളും, സംവാദങ്ങളും, പഠനങ്ങളും, പഠനപരമ്പരകളം, അവാർഡുകളും, പഠനസഹായങ്ങളും നൽകാനും, പ്രസിദ്ധീകരണങ്ങൾ നടത്താനും, ഇറ്റലിയിലും പുറത്തും ഇതിനു ഒരു മദ്ധ്യസ്ഥത വഹിക്കാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . ഇതിന്‍റെ അദ്ധ്യക്ഷൻ വത്തിക്കാൻ രാജ്യത്തിന്‍റെ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനായിരിക്കും. ഇതിന്‍റെ നിയന്ത്രണ സംവിധാനത്തിൽ ഡോ. സ്റ്റെഫാനിയ ഫലാസ്ക  ഉപാദ്ധ്യക്ഷയും കൂടാതെ കർദ്ദിനാൾ ബെൻയ മീനോ സ്റ്റെല്ല, മോൺ. അന്ദ്രയാ ചെല്ലി, ഫാ. ദാവിദേഫ് യോകോ, ഡോ.ലീനാപെത്രി, ഡോ. അൽഫോൻസോ കവ്തൊരോച്ചോ എന്നിവരും ഉൾപ്പെടുന്നു. ഇതിന്‍റെ പ്രവർത്തനങ്ങൾക്കായി ഒരു ശാസ്ത്രജ്ഞ കമ്മിറ്റിയും, അനുഭവവും അറിവും അംഗീകാരവുമുള്ളവരെയും ഉള്‍പ്പെടുത്തി പ്രത്യേക സംരംഭങ്ങൾക്കും, പഠനങ്ങൾക്കുമായി ഇനിയും വിപുലീകരിക്കാനുള്ള സാധ്യതയുമുണ്ട്.

28 April 2020, 14:46