തിരയുക

Vatican News
Pope Francis leads the Via Crucis (Way of the Cross) procession during Good Friday celebrations in Vatican Pope Francis leads the Via Crucis (Way of the Cross) procession during Good Friday celebrations in Vatican  (Copyright 2020 The Associated Press. All rights reserved)

വത്തിക്കാനിലെ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍

വലിയശനി ജാഗാരാനുഷ്ഠാനവും ദിവ്യബലയിര്‍പ്പണവും - ഈസ്റ്റര്‍ ഞായര്‍ പ്രഭാതപൂജയും “ഊര്‍ബി എത് ഓര്‍ബി” സന്ദേശവും

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുക്കര്‍മ്മങ്ങള്‍ തത്സമയം വത്തിക്കാന്‍ മാധ്യമങ്ങള്‍ സംപ്രേഷണംചെയ്യും.

1.  ഏപ്രില്‍ 11 വലിയ ശനിയാഴ്ച
യേശുവിന്‍റെ ഉത്ഥാനരാത്രി - ജാഗരാനുഷ്ഠാനവും ദിവ്യബലിയര്‍പ്പണവും.  പ്രാദേശിക സമയം രാത്രി 9 മണിക്ക്  ഇന്ത്യയിലെ സമയം രാത്രി 12.30-ന്.

ജാഗരാനുഷ്ഠാനം വിശദാംശങ്ങള്‍
പെസഹാ ജാഗരാനുഷ്ഠാന കര്‍മ്മങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വലതുഭാഗത്തുള്ള  ചെറിയ അള്‍ത്താരയില്‍നിന്നും (Side altar of Confession)   ദീപാര്‍ച്ചനയോടെ ആരംഭിക്കും.   പുത്തന്‍ തീ ആശീര്‍വ്വദിച്ച് പാപ്പാ ഫ്രാന്‍സിസ് പെസഹാതിരി തെളിയിക്കും. തുടര്‍ന്ന് ബലിവേദിയിലേയ്ക്കുള്ള പ്രദക്ഷിണമാണ്.  “ക്രിസ്തുവിന്‍റെ പ്രകാശം” (Lumen Christus) എന്ന പ്രഭണിതം മൂന്നു ഘട്ടമായി പ്രഘോഷിച്ചുകൊണ്ട്  അപ്പസ്തോലിക ഭദ്രാസനത്തിന്‍റെ അള്‍ത്താരയില്‍ പാപ്പാ  പ്രവേശിക്കുന്നതോടെ ബസിലിക്കയിലെ എല്ലാ ദീപങ്ങളും തെളിയും.

"ഗ്ലോരിയ" ഗീതവും പെസഹാപ്രഘോഷണവും
ഗ്ലോരിയ, അത്യുന്നതങ്ങളില്‍... പാടുന്നതോടെ ദേവാലയ മണികള്‍ മുഴക്കി സഭ തിരുവുത്ഥാനം പ്രഘോഷിക്കപ്പെടും. തുടര്‍ന്ന് പെസഹാപ്രഘോഷണമാണ് (Exultet) പുരാതന ഗീതം പാടി ദൈവത്തിന്‍റെ രക്ഷണീയ ചെയ്തികള്‍ അനുസ്മരിക്കും.

വചനപാരായണം
  പഴയനിയമത്തില്‍നിന്നും  സൃഷ്ടിമുതല്‍... പുതിയനിയമത്തില്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാനംവരെയുള്ള ഒന്‍പതു വായനകളിലൂടെ ചരിത്ര ത്തിലെ രക്ഷാകര സംഭവങ്ങള്‍ സഭ ഈ രാവില്‍ ധ്യാനിക്കും. സുവിശേഷത്തെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് വചനപ്രഭാഷണം നടത്തും. വിശ്വാസപ്രമാണം, വിശ്വാസികളുടെ പ്രാര്‍ത്ഥന എന്നിവയോടെ ദിവ്യബലി തുടരും.

2.  ഏപ്രില്‍ 12 ഈസ്റ്റര്‍ ഞായര്‍ - പ്രഭാതപൂജ
പ്രാദേശികസമയം രാവിലെ 11 മണിക്ക്. ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന്.
ദിവ്യബലിയുടെ അന്ത്യത്തില്‍ “ലോകത്തിനും നഗരത്തിനും” (Urbi et Orbi) എന്ന ആശീര്‍വ്വാദം
പാപ്പാ ഫ്രാന്‍സിസ് നല്കുന്നതോടെയാണ് 2020-ലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകുന്നത്.  ഈ ദിവ്യബലിയില്‍ സുവിശേഷം ഗ്രീക്കിലും  ലത്തീനിലും പ്രഘോഷിക്കപ്പെടും. 

ദിവ്യബലിയുടെ അന്ത്യത്തില്‍ സങ്കീര്‍ത്തിയില്‍ പോയി പൂജാവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വന്ന്  “ഊര്‍ബി എത് ഓര്‍ബി” – നഗരത്തിനും ലോകത്തിനും എന്ന സന്ദേശം ബലിവേദിയില്‍നിന്നു തന്നെ പാപ്പാ ഫ്രാന്‍സിസ് പങ്കുവയ്ക്കും. അവസാനം ത്രികാലപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടും  അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമായിരിക്കും  തിരുക്കര്‍മ്മങ്ങള്‍ക്ക് സമാപ്തിയാകുന്നത്.

3. മാധ്യമങ്ങളിലൂടെ കണ്ണിചേരാം
a) പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുക്കര്‍മ്മങ്ങളില്‍ തത്സമയം പങ്കുചേരാന്‍ വത്തിക്കാന്‍റെ ടെലിവിഷന്‍ നല്കുന്ന യൂ-ട്യൂബ് ലിങ്ക് ഉപയോഗപ്പെടുത്താം :
https://www.youtube.com/watch?v=5YceQ8YqYMc

b) വത്തിക്കാന്‍ ന്യൂസ് മലയാളം വെബ് പേജ് ലിങ്ക്
https://www.vaticannews.va/ml.html

c) ഇംഗ്ലിഷ് കമന്‍ററിയോടെ ശ്രവിക്കാന്‍
വത്തിക്കാന്‍ ന്യൂസ് ഇംഗ്ലിഷ് വെബ് പേജ് ലിങ്ക്
https://www.vaticannews.va/en.html

 

11 April 2020, 09:26