തിരയുക

വിശുദ്ധ നാട് 29/03/2019 വിശുദ്ധ നാട് 29/03/2019 

പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ ഒരു വിജ്ഞാപനം!

വിശുദ്ധകുരിശിൻറെ പുകഴ്ചയുടെ തിരുന്നാൾ ദിനത്തിൽ ദേവാലയങ്ങളിൽ ലഭിക്കുന്ന സ്തോത്രക്കാഴ്ച വിശുദ്ധ നാട്ടിലെ സഭയ്ക്ക്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇക്കൊല്ലം സെപ്റ്റമ്പർ 13-ന് വിശുദ്ധകുരിശിൻറെ പുകഴ്ചയുടെ തിരുന്നാൾ ദിനത്തിൽ ദേവാലയങ്ങളിൽ ലഭിക്കുന്ന സ്തോത്രക്കാഴ്ച വിശുദ്ധ നാട്ടിലെ സഭയ്ക്കായി സംഭാവന ചെയ്യും.

പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രിയും ഉപകാര്യദർശിയായ വൈദികൻ ഫ്ലാവിയൊ പാചെയും സംയുക്തമായിട്ടാണ് ഫ്രാൻസീസ് പാപ്പാ അംഗീകരിച്ച ഈ തീരുമാനം ഒരു വിജ്ഞാപനത്തിലൂടെ വെളിപ്പെടുത്തിയത്.

അനുവർഷം ദു:ഖവെള്ളിയാഴ്ചത്തെ സ്തോത്രക്കാഴ്ചാ പിരിവാണ് ഇപ്രകാരം വിശുദ്ധ നാട്ടിലെ സഭയ്ക്കുവേണ്ടി നീക്കിവയ്ക്കുന്നത്.

എന്നാൽ കോവിദ് 19 രോഗം പടർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടുകൂടിയ തിരുക്കർമ്മങ്ങൾ എല്ലായിടത്തും ഒഴിവാക്കിയിരിക്കുന്നതിനാലാണ് ഈ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.

സഹനത്തിലൂടെ കടന്നുപോകുന്ന വിശുദ്ധനാട്ടിലെ ക്രൈസ്തവ സഭയോടുള്ള ഐക്യദാർഢ്യത്തിൻറെ ആവിഷ്കാരമായിട്ടാണ് അനുവർഷം ദു:ഖവെള്ളിയാഴ്ചത്തെ സ്തോത്രക്കാഴ്ചാപണം പ്രസ്തുത സഭയ്ക്ക് നല്കുന്നത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2020, 17:26