കൊറോണയെ സംബന്ധിക്കുന്ന പാപ്പായുടെ ഒറ്റവരി സന്ദേശങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
ആദ്യത്തെ സന്ദേശം
കൊറോണ രോഗബാധ കുടുംബങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി വളര്‍ത്തുന്നുണ്ട്.
മാര്‍ച്ച് 23-Ɔο തിയതി തിങ്കളാഴ്ച കണ്ണിചേര്‍ത്ത സാമൂഹ്യശ്രൃംഖല സന്ദേശം:
“മഹാമാരിമൂലം ജോലിക്കു പോകുവാനാവാതെ, സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുവാന്‍ തുടങ്ങിയിരിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. കാരണം ഇത് അവരുടെ കുടുംബങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.” #സാന്താമാര്‍ത്ത
സന്ദേശം രണ്ട്
വിശ്വാസവും സ്ഥിരതയും ധൈര്യവും പ്രാര്‍ത്ഥനയ്ക്ക് അനിവാര്യമായ ഗുണങ്ങള്‍.
“പ്രാര്‍ത്ഥനയ്ക്കുള്ള ആദ്യത്തെ അടിസ്ഥാന ആവശ്യം വിശ്വാസവും രണ്ടാമത്തേത് സ്ഥിരതയും മൂന്നാമത്തേത് ധൈര്യവുമാണ്. പ്രാര്‍ത്ഥന അടിയന്തിര ആവശ്യമായിരിക്കുന്ന ഈ ഘട്ടത്തില്‍ വിശ്വാസത്തോടും സ്ഥിരതയോടും ധൈര്യത്തോടുംകൂടെ പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്ന് ആത്മപരിശോ ധനചെയ്യാം. ദൈവം നമ്മെ കൈവെടിയുകയില്ല!” #സാന്താമാര്‍ത്ത
മൂന്നാമത്തെ സന്ദേശം
തപസ്സുകാലത്തിലൂടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടുത്താം.
“ഭയപ്പെടേണ്ട! ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, നിങ്ങളുടെ ജീവിതത്തിലേയ്ക്കു കടക്കാന്‍ എന്നെ അനുവദിച്ചാല്‍ അവയെ രൂപാന്തരപ്പെടുത്താം!” #തപസ്സുകാലം